‘നഗരസഭയിൽ ഗുണ്ടായിസത്തിന് മേയർ നേതൃത്വം നൽകുന്നു’; ഇത് ഉത്തരേന്ത്യയിൽ RSS നേതൃത്വം നൽകുന്ന അക്രമ രാഷ്ട്രീയത്തിന്റെ നേർപകർപ്പെന്ന് അഡ്വ. ദീപക് എസ്.പി

depak sp against trivandrum mayor

തിരുവനന്തപുരം നഗരസഭാ ജീവനക്കാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സമാധാനപരമായി പ്രതിഷേധിച്ചിരുന്ന LDF കൗൺസിലർമാർക്കെതിരെ ആക്രമണത്തിന് നേതൃത്വം നൽകിയത് മേയറാണ് എന്ന് LDF പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. ദീപക് എസ്.പി. ഹൈക്കോടതിയിൽ നിന്ന് ലഭിച്ച സത്യപ്രതിജ്ഞാ ലംഘനവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ അടിസ്ഥാനത്തിൽ, മേയറുടെ നേതൃത്വത്തിൽ ചട്ടവിരുദ്ധമായി ആരെയും അറിയിക്കാതെ 16 ഇടതുപക്ഷ കൗൺസിലർമാരെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിച്ച നടപടിയിൽ പ്രതിഷേധിച്ച് LDF കൗൺസിലർമാർ മേയറുടെ മുറിക്ക് മുന്നിൽ സമാധാനപരമായ പ്രതിഷേധ സമരം നടത്തിവരികയായിരുന്നു. നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ജീവനക്കാരുടെയും കൗൺസിലർമാരുടെയും സഞ്ചാരത്തിനും യാതൊരു തടസവും സൃഷ്ടിക്കാതെയായിരുന്നു സമരം. മേയറുടെ ഓഫീസിലേക്കുള്ള എല്ലാ പ്രവേശന മാർഗങ്ങളും തുറന്ന നിലയിലായിരുന്നു.

എന്നാൽ നഗരസഭാ ജീവനക്കാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സമാധാനപരമായി പ്രതിഷേധിച്ചിരുന്ന LDF കൗൺസിലർമാർക്കെതിരെ ആക്രമണത്തിന് നേതൃത്വം നൽകിയത് മേയറാണ്. ഡെപ്യൂട്ടി മേയറും BJP കൗൺസിലർമാരും ചില സാമൂഹ്യവിരുദ്ധരും ചേർന്ന് പ്രതിഷേധത്തിലേർപ്പെട്ടിരുന്ന കൗൺസിലർമാർക്കെതിരെ ആസൂത്രിത ആക്രമണം അഴിച്ചുവിടുകയും ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. സമാധാനപരമായി നടന്ന പ്രതിഷേധത്തെ അക്രമാസക്തമാക്കി മാറ്റുകയെന്ന RSS ശൈലിയിലുള്ള രാഷ്ട്രീയ അജണ്ടയാണ് ഇതിലൂടെ നടപ്പാക്കാൻ ശ്രമിച്ചത്.

ALSO READ: സു​ഗതനെ മുറുകെ പിടിക്കുന്ന ബിജെപി; താങ്ങായും തണലായും നിൽക്കുന്ന കോൺ​ഗ്രസും

വനിതാ കൗൺസിലർമാർക്ക് നേരെ കൊലവിളി മുഴക്കുകയും കൈയേറ്റം നടത്തുകയും ചെയ്തത് നഗരസഭാ ചരിത്രത്തിലെ തന്നെ അത്യന്തം അപലപനീയവും ജനാധിപത്യവിരുദ്ധവുമായ സംഭവമാണ്. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും കാട്ടായിക്കോണം വാർഡ് കൗൺസിലറുമായ സിന്ധു ശശിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ എസ്.എസ്. സിന്ധുവിനും ആക്രമണത്തിൽ കാലിന് ഗുരുതര പരിക്കേറ്റു. മുൻ ഡെപ്യൂട്ടി മേയർക്കും പരിക്കേറ്റിട്ടുണ്ട്.

ഉത്തരേന്ത്യയിൽ RSS നേതൃത്വം നൽകുന്ന അക്രമ രാഷ്ട്രീയത്തിന്റെ നേർപകർപ്പാണ് ഇന്ന് തിരുവനന്തപുരം നഗരസഭയിൽ അരങ്ങേറിയത്. RSS പശ്ചാത്തലമുള്ള മേയറുടെ യഥാർത്ഥ രാഷ്ട്രീയ സ്വഭാവം ഇന്നത്തെ സംഭവങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്. കാപ്പാ കേസിലെ പ്രതിയായ കൗൺസിലറെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന നിലപാടാണ് മേയറും BJP നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ മേയറുടെ ഓഫീസിന് മുന്നിൽ നിരവധി പ്രതിഷേധ സമരങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന കൗൺസിലർമാർക്കെതിരെ സംഘടിത ആക്രമണം അഴിച്ചുവിട്ട സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ജനപ്രതിനിധികൾ അവരുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശം വിനിയോഗിച്ചപ്പോൾ അതിനെ അക്രമത്തിലൂടെ നേരിട്ടത് നഗരസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരിക്കും.

കോർപ്പറേഷന് മുന്നിൽ LDF നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമരത്തെ ബോധപൂർവം പ്രകോപിപ്പിച്ച് സംഘർഷത്തിലേക്ക് തള്ളിവിടാനായിരുന്നു ഇന്നത്തെ നീക്കം. പോലീസിന്റെ നിർദ്ദേശങ്ങൾ പോലും അവഗണിച്ചാണ് അക്രമത്തിന് നേതൃത്വം നൽകിയത്. നഗരസഭ ഒരു പൊതുസ്ഥാപനമാണെന്ന ബോധം പോലും ഇല്ലാതെയാണ് BJP കൗൺസിലർമാർ പെരുമാറിയത്. നഗരസഭയെ ഒരു രാഷ്ട്രീയ പാർട്ടിയുടെ കാര്യാലയമായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്നത്തെ സംഭവങ്ങളെ കാണേണ്ടത്.

ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും ജാള്യതയും മറച്ചുവെക്കാനും കാപ്പാ കേസിലെ പ്രതിയെ സംരക്ഷിക്കാനുമാണ് മേയർ മനഃപൂർവം സംഘർഷം സൃഷ്ടിച്ചതെന്ന് LDF പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. ദീപക് എസ്.പി. ആരോപിച്ചു.

ജൂൺ 29-ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന കൗൺസിൽ യോഗം മാറ്റിവെച്ച്, കാപ്പാ കേസിലെ പ്രതിയായ കൗൺസിലർക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഒരുക്കുന്നതിനായി യോഗം മറ്റൊരു ദിവസത്തേക്ക് നീട്ടാനുള്ള രാഷ്ട്രീയ തന്ത്രമാണ് മേയർ പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കാപ്പാ കേസിലെ പ്രതിയെ സംരക്ഷിക്കുന്നതിനായി നഗരസഭയുടെ അന്തസും ജനാധിപത്യ മര്യാദകളും ബലികഴിക്കുന്ന സമീപനമാണ് മേയറും BJP നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. ജനാധിപത്യപരമായി പ്രതിഷേധിച്ച ജനപ്രതിനിധികൾക്കെതിരെ ഗുണ്ടായിസം അഴിച്ചുവിട്ട നടപടി നഗരസഭാ ചരിത്രത്തിൽ കറുത്ത അധ്യായമായി രേഖപ്പെടുത്തപ്പെടും. നിയമവ്യവസ്ഥയോടും ജനാധിപത്യത്തോടുമുള്ള അവഹേളനപരമായ സമീപനത്തിന്റെ പ്രതിഫലനമാണ് ഇന്ന് നഗരസഭയിൽ നടന്ന സംഭവങ്ങൾ. ഇതിനെതിരെ ശക്തമായ രാഷ്ട്രീയ-ജനകീയ പ്രക്ഷോഭവുമായി LDF മുന്നോട്ടുപോകും.

ആക്രമണത്തിന് നേതൃത്വം നൽകിയവർക്കും അതിൽ നേരിട്ട് പങ്കെടുത്തവർക്കുമെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളുടെ കൈവശമുള്ളതിനാൽ വസ്തുതകൾ മറച്ചുവെക്കാൻ കഴിയില്ല. അതിനാൽ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും പങ്ക് പരിശോധിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് അഡ്വ. ദീപക് എസ്.പി. ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News