
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കണക്കുകള്‍ കൂട്ടിയും കിഴിച്ചും മുന്നണികള്‍. 90 ശതമാനത്തിനു മുകളില്‍ പാര്‍ട്ടി വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു എന്നാണ് സിപിഎം കണക്കുകൂട്ടല്‍. നിഷ്പക്ഷ വോട്ടുകളും എം സ്വരാജിന് അനുകൂലമാകുമെന്ന് വിലയിരുത്തല്‍.
ALSO READ: “ദേശീയപതാക കാവിക്കൊടിയാക്കണം”; വിവാദ പരാമർശവുമായി ബിജെപി നേതാവ് എൻ ശിവരാജൻ
വാശിയേറിയ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ 90 ശതമാനത്തിനു മുകളില്‍ വോട്ടുകളും പോള്‍ ചെയ്യിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതിനുപുറമേ നല്ലൊരു ശതമാനം നിഷ്പക്ഷ വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍ 8000ത്തിനടുത്ത് പുതിയ വോട്ടര്‍മാരാണ് ഇത്തവണ ഉള്ളത്. ഇതില്‍ ഭൂരിഭാഗം വോട്ടും എല്‍ഡിഎഫിന് തന്നെയാകും.ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ എം സ്വരാജ് വിജയിക്കുമെന്ന പ്രതീക്ഷയിലായാണ് എല്‍ഡിഎഫ്.
ALSO READ: ‘ഭാരതാംബയല്ല ഭരണഘടനയാണ് നട്ടെല്ല്’; ഗവര്‍ണര്‍ക്കെതിരെ വീണ്ടും ബാനര്‍ ഉയര്‍ത്തി എസ്എഫ്‌ഐ
പഞ്ചായത്തുകളിലും നഗരസഭയിലും നിര്‍ണായക ലീഡ് നേടാന്‍ സാധിക്കുമെന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. അതേസമയം തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ യുഡിഎഫ് ക്യാമ്പ് പ്രതിസന്ധിയിലായിരുന്നു. ജമാഅത്തെ ഇസ്ലാമിയുമായി ഉണ്ടായ കൂട്ടുകെട്ടും പെന്‍ഷന്‍ കൈക്കൂലിയാണെന്ന മുതിര്‍ന്ന യുഡിഎഫ് നേതാക്കളുടെ പരാമര്‍ശവും മണ്ഡലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. യുഡിഎഫില്‍ വോട്ട് ചോര്‍ച്ചയിക്കും സാധ്യത ഉണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here