‘തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചിലര്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നു, രാഷ്ട്രീയം പറഞ്ഞും സര്‍ക്കാരിന്റെ നേട്ടം പറഞ്ഞുമാണ് എല്‍ഡിഎഫ് വോട്ട് തേടുന്നത്’: എം. സ്വരാജ്

m-swaraj

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചിലര്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ്. രാഷ്ട്രീയം പറയാന്‍ ഇല്ലാത്തതുകൊണ്ടാണതെന്നും വിവാദങ്ങള്‍ക്ക് പിന്നാലെ ഞങ്ങളില്ലെന്നും എം. സ്വരാജ് കൈരളി ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയം പറഞ്ഞും സര്‍ക്കാരിന്റെ നേട്ടം പറഞ്ഞുമാണ് എല്‍ഡിഎഫ് വോട്ട് തേടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : അധികാരം കിട്ടിയാൽ യുഡിഎഫ് ക്ഷേമപെൻഷനുകൾ നിർത്തലാക്കും, അതിന്റെ സൂചനയാണ് കോൺ​ഗ്രസ് നൽകുന്നത്: എം വി ​ഗോവിന്ദൻ മാസ്റ്റർ

എടക്കര പഞ്ചായത്തിലാണ്‌ വെള്ളിയാഴ്‌ച എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ്‌ പര്യടനം നടത്തിയത്‌. രാവിലെ വെള്ളാരുക്കുന്നുനിന്നാണ് പര്യടനം ആരംഭിച്ചത്. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ എസ് സലീഖ, മന്ത്രി വീണാ ജോർജ്, സിനിമാ താരം പി പി കുഞ്ഞികൃഷ്‌ണൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ബലി പെരുന്നാളായതിനാൽ ശനിയാഴ്‌ച പര്യടനം ഇല്ല. ഞായറാഴ്‌ച കരുളായി പഞ്ചായത്തിലാണ്‌ പര്യടനം.

എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണാർഥം മന്ത്രിമാരായ പി രാജീവ്‌, ഒ ആർ കേളു എന്നിവർ ഞായറാഴ്‌ച മണ്ഡലത്തിലെത്തും. പി രാജീവ്‌ ചുങ്കത്തറ, എടക്കര പഞ്ചായത്തുകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഒ ആർ കേളു പോത്തുകല്ല്, മൂത്തേടം, കരുളായി പഞ്ചായത്തുകളിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News