
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വികസനം പറഞ്ഞ് പ്രചരണത്തിനിറങ്ങിയ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് ജയം ഉറപ്പിച്ചിരിക്കുകയാണ്. നിലമ്പൂരിന്റെ വികസന തുടർച്ചയ്ക്കായി എം സ്വരാജിന്റെ വിജയം നിലമ്പൂർ മണ്ഡലവും ആഗ്രഹിക്കുന്നുണ്ട്.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ എന്തൊക്കെയായിരിക്കും എന്ന കൃത്യമായ ഉൾക്കാഴ്ചയോടെയാണ് എം സ്വരാജന്റെ പ്രചരണപ്രവർത്തനങ്ങൾ. എൽ ഡി എഫ് പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന പ്രധനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
Also Read: നിലമ്പൂർ നാളെ പോളിംഗ് ബൂത്തിലേക്ക്; വിജയപ്രതീക്ഷയിൽ ഇടതുപക്ഷം
മഡലത്തിൽ ഇ ഹെൽത്ത് സംവിധാനം നടപ്പിലാക്കും. ഭിന്നശേഷി, വയോജന സൗഹൃദ മണ്ഡലമാക്കി മാറ്റും. ആരോഗ്യ രംഗത്തെ വികസന പ്രവർത്തനങ്ങൾ തുടരും ജില്ലാ ആശുപത്രിയിലെ പശ്ചാത്തല സൗകര്യ വികസനങ്ങൾ പൂർത്തീകരിക്കും, കാർഡിയോളജി ഡിപ്പാർട്ട്മെന്റ് യാഥാർഥ്യമാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാലിന്യ മുക്ത നവകേരളം പദ്ധതി മണ്ഡലത്തിലി സുസ്ഥിരമാക്കും. ജലജീവൻ മിഷനിൽ ഉൾപ്പെട്ട കുടിവെള്ള പദ്ധതി പൂർത്തീകരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കും. മണ്ഡലത്തിലെ മലയോര ഹൈവേ നിർമാണം ഉടൻ പൂർത്തീകരിക്കും. നിലമ്പൂർ, എടക്കര ബൈപ്പാസ് പദ്ധതികളുടെ നിർമാണപ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കും. മൈസൂർ രാത്രി യാത്രാ നിരോധനം എടുത്തുകളയാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തും.
Also Read: നമ്മൾ ഒരുമിച്ച് മത്സരിച്ച് ഒരുമിച്ച് ജയിക്കും: എം സ്വരാജ്
മണ്ഡലത്തിലെ യുവജനങ്ങൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ വിജ്ഞാന കേരളം പദ്ധതിയെ ഉപയോഗപ്പെടുത്തി അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് നൈപുണ്യ വികസന പദ്ധതിയിലൂടെ അഭിരുചിക്കനുസരിച്ച് തൊഴിൽ ലഭ്യമാക്കാൻ ഇടപെടും. മണ്ഡലത്തെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും. നിലമ്പൂർ ഗവൺമെന്റ് കോളേജ് സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുക. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ കേന്ദ്ര വനനിയമത്തിൽ കാതലായ മാറ്റം വരുത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here