എല്ലാക്കാലത്തും പരസ്പരബഹുമാനവും സ്നേ​ഹവും പുലർത്തിയ നേതാവായിരുന്നു വി വി പ്രകാശ്: എം സ്വരാജ്

M Swaraj

അന്തരിച്ച യുഡിഎഫ് നേതാവ് വി വി പ്രകാശിന്റെ വീട്ടിൽ സന്ദർശനം നടത്തി എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ്. വി വി പ്രകാശിന്റെ കുടുംബാം​ഗങ്ങളെ സന്ദർശിച്ച അദ്ദേഹം പ്രകാശിന്റെ ഭാര്യയും മക്കളുമായും സ്വരാജ് സംസാരിച്ചു. അന്തരിച്ച യു ഡി എഫ് നേതാവിന്റെ വീട് സന്ദർശിച്ച കാര്യം വിവാദമാക്കേണ്ട ആവശ്യമില്ലന്നും, പ്രകാശിന്റെ കുടുംബവുമായി തനിക്ക് അടുത്തബന്ധമുണ്ടെന്നും എം സ്വരാജ് മാധ്യമങ്ങളിട് ചോദ്യത്തിനുത്തരമായി പറഞ്ഞു.

എല്ലാക്കാലത്തും പരസ്പരബഹുമാനവും സ്നേ​ഹവും പുലർത്തിയ നേതാവായിരുന്നു വി വി പ്രകാശ്. ദീർഘകാലമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു കോൺ​ഗ്രസ് നേതാവായിരുന്നു അദ്ദേഹമെന്നും. വിടപറയുന്നത് വരെ ആ ബന്ധത്തിൽ ഒരുതരത്തിലുള്ള ഉലച്ചിലും ഉണ്ടായിട്ടില്ല. ലാളിത്യവും സത്യസന്ധതയുമുള്ള വ്യത്യസ്തനായ കോൺ​ഗ്രസ് നേതാവായിരുന്നു അദ്ദേഹമെന്നും എം സ്വരാജ് പറഞ്ഞു.

Also Read: കൊട്ടിക്കയറാൻ കൊട്ടിക്കലാശം; നിലമ്പൂരിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ഇതുവരെ എന്ത് കൊണ്ട് വി വി പ്രകാശിന്റെ വീട്ടിൽ സന്ദർശനം നടത്തിയില്ല എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങൾ താൻ സംസാരിച്ചിട്ടില്ലെന്ന് സ്വരാജ് വ്യക്തമാക്കി. തന്റെ സന്ദർശനം ആരോപണങ്ങൾക്കും, തർക്കങ്ങൾക്കും ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News