തിരുവല്ലയും ഉഷാറിലാണ്… മാത്യു ടി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു

ldf election campaign

തിരുവല്ല അസംബ്ലി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മാത്യു ടി തോമസ് വരണാധികാരിയായ തിരുവല്ല സബ് കളക്ടർ സുമിത്കുമാർ താക്കൂർ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽഡിഎഫ് പ്രവർത്തകരോടൊപ്പം പ്രകടനമായാണ് പത്രിക സമർപ്പിക്കാൻ എത്തിയത്.

Also read: കരുനാഗപ്പള്ളിയിൽ കോൺഗ്രസിന് റിബൽ; യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് പത്രിക സമർപ്പിച്ചു

സിപിഐഎം ജില്ലാസെക്രട്ടറി രാജുഏബ്രഹാം മാത്യു ടി തോമസിനെ ഹാരാർപ്പണം നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ, കേരളാ കോൺഗ്രസ് എം സംസ്ഥാന നിർവ്വാഹക സമിതി അംഗം ചെറിയാൻ പോളച്ചിറയ്ക്കൽ സിപിഐ ജില്ലാ അസി.സെക്രട്ടറി കെ ജി രതീഷ് കുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല എന്നിവരും മാത്യു ടി യോടൊപ്പം ഉണ്ടായിരുന്നു.

Also read: ഇറാന്റെ ആണവകേന്ദ്രമായ നതാൻസിൽ വീണ്ടും യുഎസ് – ഇസ്രായേൽ ആക്രമണം

എൽഡിഎഫ് നേതാക്കളായ അഡ്വ. ഫ്രാൻസിസ് വി ആൻറണി, ബിനു വർഗീസ്, ബിനിൽ കുമാർ, സി എൻ രാജേഷ്, സാംകുളപ്പളിൽൽ, കെ കൃഷ്ണൻകുട്ടി, പ്രഫ. അലക്സാണ്ടർ കെ ശാമുവൽ, എം ബി നൈനാൻ, റെയ്ന ജോർജ്, മുഹമ്മദ് സലീം, അഹമ്മദ് ഷാ, രാജീവ്, ബാബു പറയത്തുകാട്ടിൽ, വിജയമ്മ ഭാസ്കരൻ, കെ ബാലചചന്ദൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News