ആറ്റിങ്ങൽ മണ്ഡലം ഇടത് മുന്നണി സ്ഥാനാർത്ഥി വി ജോയ് നാമനിർദ്ദേശ പത്രിക നാളെ സമർപ്പിക്കും

ആറ്റിങ്ങൽ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി വി ജോയ് നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11.30 ക്ക് ആറ്റിങ്ങല്‍ ലോക്‌സഭ വരണാധികാരിയായ എഡിഎം മുൻപാകെയാണ് പത്രിക സമർപ്പിക്കുക.

Also read:‘ടിടിസി കഴിഞ്ഞപ്പോഴേക്കും വിവാഹം, ഒടുവിൽ ഡിവോഴ്‌സ്, അതുകൊണ്ട് ജാതകത്തിൽ ഒരു കാര്യവുമില്ല, നാട്ടുകാരെ കുറിച്ച് ചിന്തയും വേണ്ട’, ചിത്ര പറയുന്നു

രാവിലെ 8 മണിക്ക് പൊട്ടക്കുഴിയിലെ എകെജി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാകും നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള യാത്രയ്ക്ക് തുടക്കമാക്കുക. മുതിർന്ന നേതാക്കൾക്ക് ഒപ്പം എത്തിയാകും നാമനിർദേശ പത്രിക സമർപ്പിക്കുക. വി ജോയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെട്ടി വെയ്ക്കാനുള്ള തുക സി ഐ ടി യു തൊഴിലാളികളാണ് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News