ജസ്റ്റിസ് കെ ടി തോമസിന്റെ പിന്തുണ തേടി സ്ഥാനാർഥികളായ വി എൻ വാസവനും, കെ അനിൽകുമാറും

ldf v n vasavan k anil kumar

ജസ്റ്റിസ് കെ ടി തോമസിനെ കണ്ട് പിന്തുണ തേടി എൽ ഡി എഫ് സ്ഥാനാർത്ഥികളായ വി.എൻ വാസവനും,കെ അനിൽ കുമാറും. കെ ടി തോമസിന്റെ കോട്ടയം കഞ്ഞിക്കുഴിയിലെ വസതിയിൽ ഒരുമിച്ചെത്തിയാണ് ഇരുവരും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. തന്നെ കാണാൻ എത്തിയ സ്ഥാനാർഥികളെ ഇരുകൈയും നീട്ടിയാണ് കെ ടി തോമസ് സ്വീകരിച്ചത്.

Also read : പ്രതിസന്ധിയിൽ കോൺഗ്രസ്; ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചിട്ടും തർക്കങ്ങൾ തുടരുന്നു

അരമണിക്കൂറോളം രാഷ്ട്രീയ കാര്യങ്ങളും തെരഞ്ഞെടുപ്പ് കാര്യങ്ങളും ചർച്ച ചെയ്തു. രാജ്യത്തിന്റെ വികസനത്തെ കുറിച്ചും, പുരോഗമന ആശയങ്ങളെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള നിയമോപദേഷ്ടാവാണ് കെ ടി തോമസെന്ന് വി എൻ വാസവൻ പറഞ്ഞു. അതിനാണ് അദ്ദേഹത്തിൻ്റെ പിന്തുണ തേടി എത്തിയതെന്നും വാസവനും , കെ അനിൽകുമാറും വ്യക്തമാക്കി. മന്ത്രി വാസവൻ ഏറ്റുമാനൂരിലും, അഡ്വ. കെ അനിൽകുമാർ കോട്ടയത്തുമാണ് സ്ഥാനാർഥികളായി മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News