
കേരളത്തിലാകെ തെരഞ്ഞെടുപ്പ് ആവേശം അലയടിക്കുകയാണ്. ഇടത് സ്ഥാനാർഥികളെല്ലാം പ്രചാരണത്തിൽ ബഹുദൂരം മുന്നിലുമാണ്. കേരളത്തിൽ എല്ലായിടത്തുമുള്ള പോലെ പുനലൂർ മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം വലിയ രീതിയിൽ നടക്കുകയാണ്.
എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സി അജയപ്രസാദിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സജീവമായി മുൻ പുനലൂർ എംഎൽഎ യും മന്ത്രിയുമായിരുന്ന അഡ്വ.കെ രാജുവുമുണ്ട്. ചുവരെഴുത്തിലും പോസ്റ്റർ ഒട്ടിക്കലിലുമെല്ലാം നേരിട്ട് പങ്കാളിയാകുകയും ചെയ്തു. ഏരൂർ നെട്ടയത്താണ് കെ രാജുവിൻ്റെ നേതൃത്വത്തിൽ പ്രചാരണം പുരോഗമിക്കുന്നത്.
മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങളിൽ ഇടതുമുന്നണി ബഹുദൂരം മുന്നിലാണ്. ചുവരെഴുത്തുകളും ബോർഡുകൾ സ്ഥാപിക്കലും അവസാന ഘട്ടത്തിലാണ്. മണ്ഡലത്തിലെ പ്രമുഖരെയും മുതിർന്ന നേതാക്കളെയും നേരിൽ കണ്ട് വോട്ടുറപ്പാക്കുകയും. വ്യാഴാഴ്ച രാവിലെ 8 മണിമുതൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സി.അജയപ്രസാദ് സന്ദർശനം നടത്തും. ചോഴിയക്കോട് നിന്നും ആരംഭിക്കുന്ന പര്യടനം വിവിധ സ്ഥലങ്ങളിൽ എത്തി ജനങ്ങളെ അഭവാദ്യം ചെയ്യും. അതേസമയം കോൺഗ്രസിൽ ഇപ്പോഴും സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ അലയടിക്കകുയാണ്. ഇതോടെ പോര് പരസ്യമായിത്തന്നെ ആരംഭിക്കുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

