
നിയമസഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർത്ഥികള്‍ നാമനിർദേശ പത്രിക സമര്‍പ്പിച്ചു. മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, കെ രാജൻ, കെ എൻ ബാലഗോപാൽ തുടങ്ങിയവർ ഉൾപ്പെടെയാണ് ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത്. മുഹമ്മദ് റിയാസ് ബേപ്പൂർ മണ്ഡലത്തിലും പി രാജീവ് കളമശേരിയിലുമാണ് ജനവിധി തേടുന്നത്. കൊട്ടാരക്കര നിയോജക മണ്ഡലത്തിലാണ് കെ എൻ ബാലഗോപാൽ മത്സരിക്കുന്നത്. തിങ്കളാണ് പത്രിക നൽകാനുള്ള അവസാന ദിവസം.
Also read: സുധീർ കരമന തിരുവനന്തപുരം സെൻട്രൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി
തെരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർത്തി രാവിലെ 10 മണിയോടെ തന്നെ സ്ഥാനാർത്ഥികൾ നാമനിർലദ്ദേശപത്രിക സമർപ്പിക്കാനെത്തി. പേരാമ്പ്ര മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്ണൻ ജില്ലാ ലേബർ ഓഫിസർക്ക് മുൻപാകെയാണ് പത്രിക നൽകിയത്. ക്ഷേമപെൻഷൻ മുതൽ എല്ലാവിഭാഗം മനുഷ്യരെയും ചേർത്ത് വെച്ച എൽ ഡി എഫ് സർക്കാർ വീണ്ടും തുടരണമെന്നതാണ് നാട് ആവശ്യപ്പെടുന്നത് എന്നും മികച്ച വിജയം എൽ ഡി എഫ് നേടുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ധർമ്മടത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

