എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത് വലിയ പിന്തുണ: ഇ പി ജയരാജന്‍

ജനാധിപത്യവും പൗരാവകാശങ്ങളും ഫെഡറല്‍ സംവിധാനവും സംരക്ഷിക്കാന്‍ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ അണിനിരക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ALSO READ:ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റൊന്നും കിട്ടില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റൊന്നും കിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തില്‍ 20 സീറ്റിലും ഇടതുപക്ഷം ജയിക്കും. പ്രതീക്ഷിച്ച സമയത്താണ് തെരഞ്ഞെടുപ്പ് എത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിനായി മുഴുവന്‍ കരുത്തും ഉപയോഗിച്ച് പ്രവര്‍ത്തിക്കും. എല്‍ഡിഎഫിന്റെ പ്രധാന എതിരാളി യു ഡി എഫാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:യുഡിഎഫിന്റെ 18എംപിമാര്‍ കേരളത്തിന്റെ ശബ്ദം കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ലമെന്റില്‍ ഉയര്‍ത്തിയില്ല: മുഖ്യമന്ത്രി

ബിജെപിയ്ക്ക് കേരളത്തില്‍ സീറ്റ് കിട്ടില്ല. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മോദിയ്ക്ക് അത് മനസ്സിലാകും. കേരളത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ വരവ് വെറുതെയാകും. കഴിഞ്ഞ തവണത്തെ വോട്ടു പോലും ബി ജെ പി യ്ക്ക് ഇത്തവണ ലഭിക്കില്ല. മൃദു ഹിന്ദുത്വ നിലപാടാണ് എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസും മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നു. അതേസമയം ഭരണനുകൂല തരംഗം കേരളത്തിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News