
കോഴിക്കോട് ജില്ലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു തുടങ്ങും. രാവിലെ പത്ത് മണിയോടെ ബേപ്പൂർ മണ്ഡലം സ്ഥാനാർത്ഥിയും മന്ത്രിയുമായ മുഹമ്മദ് റിയാസ് കോഴിക്കോട് സിവിൽ സ്റ്റേഷനിലെത്തി പത്രിക സമർപ്പിക്കും.
പേരാമ്പ്ര മണ്ഡലം സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ രാവിലെ 11 മണിക്ക് ജില്ലാ ലേബർ ഓഫീസർക്ക് മുൻപാകെയാണ് പത്രിക നൽകുക.കുന്ദമംഗലം മണ്ഡലം സ്ഥാനാർത്ഥി പി.ടി.എ. റഹീം, കൊയിലാണ്ടിയിലെ കെ. ദാസൻ, കുറ്റ്യാടിയിൽ നിന്നുള്ള കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, തിരുവമ്പാടിയിൽ നിന്നുള്ള ലിന്റോ ജോസഫ് എന്നിവരും ഇന്നാണ് പത്രിക നൽകുന്നത്.
പത്രികാ സമർപ്പണത്തിന് മുൻപായി സ്ഥാനാർത്ഥികൾ രക്തസാക്ഷി മണ്ഡപങ്ങളിലും അന്തരിച്ച മുതിർന്ന നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിലും പുഷ്പാർച്ചന നടത്തും. പതികാ സമർപ്പണത്തോടെ കോഴിക്കോട് ജില്ലയിൽ ഇടതു മുന്നണിയുടെ തെരെഞ്ഞെടുപ്പ് പ്രചാരങ്ങൾ കൂടുതൽ സജീവമാകും.നിലവിൽ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾ പ്രചാരണ പ്രവർത്തങ്ങളിൽ സജീവമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

