
തൃശൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനെതിരെ എൽഡിഎഫ് പരാതി നൽകി. എൽഡിഎഫ് തൃശൂർ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മിറ്റിയാണ് പരാതി നൽകിയത്. രാജൻ പല്ലൻ്റെ സ്ഥാനാർത്ഥി അഭ്യർത്ഥനയിൽ വസ്തുതാവിരുദ്ധമായിട്ടുള്ള തെറ്റിദ്ധരിക്കുന്ന കാര്യങ്ങളാണ് ചേർത്തിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 2015 മുതൽ 2025 വരെ തൃശൂർ കോർപ്പറേഷനിൽ LDF ഭരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന വികസന പ്രവർത്തനങ്ങളെ തൻ്റെ ഭരണ നേട്ടങ്ങളായാണ് രാജൻ പല്ലൻ അവതരിപ്പിച്ചിട്ടുള്ളത്.
കോർപ്പറേഷൻ്റെയും, എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയിട്ടുള്ള നിരവധി വികസന പ്രവർത്തനങ്ങൾ തൻ്റേതാണെന്ന് രാജർ പല്ലൻ അവകാശപ്പെടുന്നു. പട്ടാളം റോഡ് സഞ്ചാര യോഗ്യമാക്കൽ, പൂത്തോൾ റെയിൽവേ മേൽപ്പാലം, ശക്തൻ ബസ് സ്റ്റാൻഡ് – പഴം, പച്ചക്കി മത്സൃ മാർക്കറ്റുകളുടെ നവീകരണം തുടങ്ങി ഇടതുപഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളിലാണ് രാജൻ പല്ലൻ അവകാശ വാദം ഉന്നയിച്ചത്. എൽ.ഡി.എഫ് തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ വാർത്താ സമ്മേളത്തിൽ വി.എസ്.സുനിൽകുമാർ, പി.ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

