കര്‍ണാടകയില്‍ ജനങ്ങള്‍ ബിജെപിയെ പുറത്താക്കാന്‍ തീരുമാനിച്ചതാണ്, കോണ്‍ഗ്രസ് അഹങ്കരിക്കേണ്ട; ഇ പി ജയരാജന്‍

കര്‍ണാടകയിലെ തിരഞ്ഞെടുപ്പു ഫലത്തില്‍ കോണ്‍ഗ്രസ് അഹങ്കരിക്കേണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ബിജെപിയെ പുറത്താക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചതാണെന്നും ലക്ഷ്യബോധമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ആലത്തൂരില്‍ എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍.

വര്‍ഗീയ ഫാസിസത്തെ തോല്‍പ്പിയ്ക്കാന്‍ ജനങ്ങള്‍ ഒരുമിച്ചു നിന്നതിന്റെ ഫലമാണ് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം. ഇതില്‍ കോണ്‍ഗ്രസ് അഹങ്കരിക്കേണ്ടെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ പരസ്പര വിദ്വേഷമാണ് വളര്‍ത്തിയത്. ഫാസിസ്റ്റ് ഭീകരതക്കെതിരേ എല്ലാവരെയും അണിനിരത്തി പ്രതിരോധിയ്ക്കുന്നത് കേരളം മാത്രമാണ്. വികസനത്തിലും കേരളത്തില്‍ മാറ്റമുണ്ടായി. എന്നാല്‍ വികസനങ്ങള്‍ മുടക്കാന്‍ മാത്രമാണ് യുഡിഎഫ് ശ്രമിയ്ക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

ആലത്തൂരില്‍ എല്‍ഡിഎഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ പി ജയരാജന്‍. സംസ്ഥാന കമ്മിറ്റിയംഗം സി കെ രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു, കെ ഡി പ്രസേനന്‍ എംഎല്‍എ, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here