കൊല്ലം സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സoഘാടക സമിതി ഓഫീസ് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

t p ramakrishnan

കൊല്ലത്തു ചേരുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സoഘാടക സമിതി ഓഫീസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എൽഡിഎഫ് കൺവീനറുമായ
ടിപി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഇംഎംഎസ് സർക്കാരിനെതിരായ വിമോചന സമരം പുതിയ രൂപത്തിൽ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും,സർവീസ് മേഖലയിൽ നടന്ന സമരം നീതീകരിക്കാനാവാത്തതാണെന്നും എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടിപി രാമകൃഷ്ണൻ പറഞ്ഞു.

30 വർഷത്തിന് ശേഷം കൊല്ലത്ത് ചേരുന്ന സoസ്ഥാന സമ്മേളനം
ജനങ്ങൾക്കിടയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വാധീനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വഴി ഒരുക്കും കേരത്തിൽ ആദ്യ വിമാനമിറങ്ങിയ ആശ്രാമം മൈതാനത്തിന് സമീപമാണ് സ്വാഗത സംഘം ഓഫിസ്
തുറന്നത്. എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടിപി രാമകൃഷ്ണൻ ജനങ്ങൾക്ക് സമർപ്പിച്ചു. ഇംഎംഎസ് സർക്കാരിനെതിരായ വിമോചന സമരം പുതിയ രൂപത്തിൽ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സർവീസ് മേഖലയിൽ ഇന്നു നടന്ന സമരം നീതീകരിക്കാനാൻ ആവാത്തതാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു.സംസ്ഥാന കമ്മിറ്റിയംഗം കെ.വരദരാജൻ അധ്യക്ഷനായിരുന്നു.ജനറൽ കൺവീനർ എസ് സുദേവൻ,പി കെ ഗുരുദാസൻ കൊല്ലം ഏരിയ സെക്രട്ടറി എച്ച്. ബെയ്സിൽലാൽ
തുടങ്ങിയവർ പങ്കെടുത്തു.സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ ഒമ്പതു വരെയാണ് കൊല്ലത്ത് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News