
ബിജെപി അല്ലാത്ത രാഷ്ട്രീയ പാർട്ടികളോട് ഇഡിക്ക് ശത്രുതാപരമായ നിലപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ. കരുവന്നൂർ കേസ് സിപിഐഎമ്മിന് എതിരായ ആക്രമണത്തിൻ്റെ ഭാഗമാണെന്നും അതിന് കീഴ്പ്പെട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇഡിക്ക് വിശ്വാസ്യത ഇല്ലെന്ന് അടിവരയിട്ട് പറഞ്ഞ അദ്ദേഹം കരവന്നൂര്‍ കേസ് കള്ളക്കേസാണെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡിയുമായി ബന്ധപ്പെട്ട ആളുകൾ അഴിമതി കേസിൽ പ്രതികളായ സാഹചര്യത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇഡി നിലപാടിനെ കോൺഗ്രസ് പലപ്പോഴും പിന്തുണച്ചതും അദ്ദേഹം എടുത്തുപറഞ്ഞു.
അതേസമയം കരുവന്നൂര്‍ കേസിലെ ഇഡി കുറ്റപത്രത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം നേതാക്കൻമാർക്കെതിരെ ഇല്ലാക്കഥയുണ്ടാക്കി കേസെടുക്കുന്നു. പാർട്ടിയെയോ സർക്കാറിനെയോ പോറലേൽപ്പിക്കാനാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ENGLISH NEWS SUMMARY: LDF convener TP Ramakrishnan said that the ED has a hostile stance towards political parties other than the BJP. He said that the Karuvannur case is part of an attack against the CPI(M) and that it will not succumb to it.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

