
യുഡിഎഫ് അൻവറിനെ പറഞ്ഞു പറ്റിച്ചുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. യുഡിഎഫ് അൻവറിനെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫിനെ സംബന്ധിച്ച് അൻവർ അടഞ്ഞ അധ്യായമാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. അൻവർ മുന്നണി വിട്ടുപോയതിയിൽ എല്‍ഡിഎഫിന് ഉത്തരവാദിത്വം ഇല്ലെന്നും ഇനി തിരികെ വരാൻ ആഗ്രഹിച്ചാലും അത് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിലമ്പൂരിലെ യുഡിഎഫ് കണ്‍വൻഷനില്‍ നിന്ന് പ്രധാന നേതാക്കൾ വിട്ടു നിന്നത് വിവാദമാകുകയാണ്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും യോഗത്തില്‍ പങ്കെടുത്തില്ല. യുഡിഎഫ് കൺവെൻഷനിൽ നിന്ന് പാണക്കാട് കുടുംബവും വിട്ട് നിന്നു.ഹജ്ജിനു പോയതിനാൽ സാദിഖലി തങ്ങൾ കണ്‍വെൻഷനില്‍ എത്തിയില്ല. പകരം എത്തേണ്ട അബ്ബാസ് അലി തങ്ങളും പരിപാടിയില്‍ പങ്കെടുത്തില്ല. ജില്ലയിൽ ഉണ്ടായിരുന്നിട്ടും അബ്ബാസലി തങ്ങൾ പരിപാടിയില്‍ പങ്കെടുത്തില്ല എന്നതാണ് വലിയ രീതിയില്‍ ചര്‍ച്ചയാവുന്നത്. നിർണായകമായ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് കൺവെൻഷനിൽ നിന്ന് തന്നെ പാണക്കാട്തങ്ങൾ കുടുംബത്തിെലെ പ്രതിനിധികൾ വിട്ടുനിന്നത് വിവാദമാവുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

