‘പൊരുതുന്ന ജനവിഭാഗങ്ങൾക്ക് കരുത്തേകിയ വിപ്ലവകാരി’; ടി.പി. രാമകൃഷ്ണൻ

PUSHPAN

പൊരുതുന്ന ജനവിഭാഗങ്ങൾക്ക് കരുത്തേകിയ വിപ്ലവകാരിയാണ് പുഷ്പനെന്ന്  എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സമരരംഗത്തെ പോരാളികൾക്ക് കരുത്തേകുന്ന വാക്കുകൾ പുഷ്പൻ പകർന്ന് നൽകി എന്നും അദ്ദേഹത്തിന്റെ നഷ്ടം നികത്താൻ കഴിയാത്തത് ആണെന്നും അദ്ദേഹം അനുശോചിച്ചു.

ALSO READ; ‘ശരീരമനക്കാന്‍ വയ്യാതെ കിടക്കുമ്പോഴും തലമുറയെ നിരന്തരം സമര സന്നദ്ധരാക്കുന്ന വഴിവിളക്കായി പുഷ്പന്‍ മാറി’; ഡിവൈഎഫ്ഐ

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു കൂത്തുപറമ്പ് സമരനായകന്‍ സഖാവ് പുഷ്പന്റെ അന്ത്യം.
മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവ ഗുരുതരാവസ്ഥയില്‍ പുഷ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News