തിരുവനന്തപുരം നഗരസഭയിൽ ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ നടക്കുന്നത് വൻ അഴിമതിയെന്ന് എൽഡിഎഫ് കൗൺസിലർമാർ

thiruvananthapuram muncipal coperation b j p

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ നടക്കുന്നത് കൊടിയ അഴിമതിയെന്ന് എൽഡിഎഫ് കൗൺസിലർമാർ. ഹരിതകർമ സേനയുടെ പണം തിരുമറി നടത്തിയ സംഭംവത്തിൽ പുന്നയ്ക്കാമുകൾ വാർഡിലെ ബിജെപി കൗൺസിലർ പി.വി. മഞ്ജുവിനെതിരെ പൊലീസിൽ പരാതി നൽകുമെന്നും ഇതുപക്ഷ കൗൺസിലർമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഹരിതകർമ്മ സേന കൺസോഷ്യം പ്രസിഡന്റിന്റെ നേതൃത്വത്തിൽ മൂന്നുലക്ഷം രൂപയുടെ തിരിമറി നടത്താൻ പുന്നക്കാമുകൾ വാർഡിലെ ബിജെപി കൗൺസിലർ പി വി മഞ്ജു കൂട്ടുനിന്നു എന്നാണ് ആരോപണം. ജെഎച്ച്ഐ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതോടൊ മേയർ ആര്യ രാജേന്ദ്രൻ വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യ സെക്രട്ടറി ചുമതല നൽകിയിരുന്നു. സംഭവത്തിൽ കൗൺസിലർ പി.വി മഞ്ജുവിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് എൽ ഡി എഫ് കൗൺസിലർ ഡി.ആർ അനിൽ പറഞ്ഞു.

Also read: മലയാള സിനിമയുടെ ചരിത്രം; മഹാരാജാസ് കോളേജ് സിലബസില്‍ ഇടം പിടിച്ച് മെഗാ സ്റ്റാര്‍

ബിജെപി കൗൺസിലർമാർ വാർഡുകളിൽ വലിയ രീതിയിലുള്ള അഴിമതികളാണ് നടത്തുന്നതെന്നും എൽ ഡി എഫ് കൗൺസിലർമാർ പറഞ്ഞു. പാപ്പനംകോട് വാർഡിലെ ബിജെപി കൗൺസിലർ ആശാനാഥിനെതിരെയും ആരോപണം ഉയരുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള അപേക്ഷ ഫോമുകള്‍ ഇടനിലക്കാരെ വച്ചാണ് ആശാനാഥ് വിതരണം ചെയ്യുന്നതെന്നാണ് ആരോപണം.

അതേസമയം ബിജെപി കൗൺസിലർമാരുടെ അഴിമതിയിൽ പ്രതിഷേധിച്ച് സിഐടി യുവിൻ്റെ നേതൃത്വത്തിൽ ഹരിതകർമ സേനാംഗങ്ങൾ പ്രതിഷേധ മാർച്ച് നടത്തി. സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.ജി മീനാംബിക മാർച്ച് ഉദ്ഘാടനം ചെയ്തു. ഹരിതകർമ സേനാംഗങ്ങളുടെ ശബളം മുടങ്ങിയതോടെയാണ് തിരുമറി നടന്ന വിവരം പുറത്ത് വരുന്നത്. പിന്നാലെ ഹരിതകർമ സേനാംഗങ്ങൾ മേയർക്ക് പരാതിനൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News