വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനക്കെതിരെ ശക്തമായ പോരാട്ട പ്രഖ്യാപനം: എല്‍ഡിഎഫിൻ്റെ രാപ്പകല്‍ സമരം അവസാനിച്ചു

mumbai

വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനക്കെതിരെ ശക്തമായ പോരാട്ട പ്രഖ്യാപനവുമായf എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം ദില്ലിയില്‍ അവസാനിച്ചു. അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭം തുടരണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. പ്രിയങ്കാഗാന്ധി വയനാടിനായി ശബ്ദമുയര്‍ത്തുന്നില്ലെന്നും വിരുന്നുകാരിയേപ്പോലെയാണ് മണ്ഡലത്തില്‍ വന്നുപോകുന്നതെന്നും എല്‍ഡിഎഫ് ജില്ലാ നേതൃത്വം ആരോപിച്ചു.

വയനാട് ജനതയുടെ പുനരധിവാസത്തിനായി രാജ്യതലസ്ഥാനത്തെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ രണ്ട് ദിവസം നീണ്ട ഇടതുപക്ഷത്തിന്റെ രാപ്പകല്‍ സമരം. ദില്ലിയിലെ ജന്തര്‍ മന്തറില്‍ ഒരുക്കിയ സമരപ്പന്തലിലേക്ക് രാഷ്ട്രീയ, ഭാഷാവ്യത്യാസമില്ലാതെ ദേശീയ നേതാക്കള്‍ ഐക്യദാര്‍ഢ്യവുമായി എത്തിയതോടെ എല്‍ഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ ദേശീയ പ്രക്ഷോഭമായി മാറി.

ALSO READ; കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ്; ശിക്ഷ 1984ലെ സിഖ് വിരുദ്ധ കലാപ കേസില്‍

കേരളത്തിന്റെ ദുരന്തത്തെ അപലപിച്ചാല്‍ മാത്രം പോരാ, സഹായമാണ് വേണ്ടതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. ഇരകളാക്കപ്പെട്ടവര്‍ സഹായത്തിനായി സമരം ചെയ്യേണ്ടി വരുന്നതാണ് ഏറ്റവും വലിയ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.

പ്രിയങ്കാഗാന്ധി വയനാടിനായി പാര്‍ലമെന്റില്‍ ശബ്ദം ഉയര്‍ത്തുന്നില്ലെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തുറന്നടിച്ചു. വനംവന്യജീവി സംരക്ഷണ നിയമഭേദഗതിക്കായി പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ പ്രിയങ്കാഗാന്ധി തയ്യാറാകണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കണ്‍വീനറും സിപിഐഎം സംസ്ഥാന സമിതിയംഗവുമായ സി കെ ശശീന്ദ്രന്‍.

വയനാട് ദുരന്തവും രക്ഷാപ്രവര്‍ത്തനവും ഉള്‍പ്പെടുന്ന വിഡിയോ ദൃശ്യങ്ങളും കേരള ഹൗസില്‍ പ്രദര്‍ശിപ്പിച്ചു. കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണപ്രസാദ്, സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്ക്, ആനി രാജ, വിജു കൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി പേര്‍ രണ്ടാംദിവസവും സമരപ്പന്തലിലെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News