“ഒരു വർഗീയശക്തിയുടെയും വോട്ട് വേണ്ട; മതനിരപേക്ഷതയുടെ പൂർണ്ണ പിന്തുണയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”: മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു വർഗീയ ശക്തിയുടെയും വോട്ട് ഇടതുപക്ഷത്തിന് വേണ്ട എന്നും മത നിരപേക്ഷതയുടെ പൂർണ്ണമായ പിന്തുണയാണ് ഞങ്ങൾ ആഹ്രഹിക്കുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ . എൽഡിഎഫ് പോത്തുകല്ല് പഞ്ചായത്ത് റാലി ഉദ്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എൽഡിഎഫ് കൃത്യമായ ഒരു രാഷ്ട്രീയ പോരാട്ടത്തിനാണ് നേതൃത്വം നൽകുന്നത് . ഏത് ചുമതലയും ഭംഗിയായി വഹിക്കാൻ കഴിവുള്ള വ്യക്തിയെയാണ് ഇടതുപക്ഷം നിലമ്പൂരിൽ സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. ദിവസങ്ങൾ കഴിയുംതോറും നല്ലരീതിയിൽ സ്വീകാര്യത വർധിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ ഉപതെരഞ്ഞെടുപ്പ് വചനയുടെ ഭാഗമാണ്. വഞ്ചനയ്ക്കും വഞ്ചകർക്കും ചരിത്രം മാപ്പ് നൽകില്ല “എന്നും അദ്ദേഹം പറഞ്ഞു.

ALSO READ : വി ഡി സതീശൻ്റെയും കൂട്ടാളികളുടെയും പക്വതയില്ലാത്ത തീരുമാനങ്ങൾ: തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് ഭയന്ന് നേതാക്കൾ‌

“യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ ആകെ അങ്കലാപ്പിലായിരിക്കുകയാണ് .അതിനാലാണ് ഏത് നിലയും വിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ യുഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുന്നത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട്. കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും അകറ്റി നിർത്തിയതാണ് ജമാഅത്തെ ഇസ്ലാമിയെ. ഈ ജമാഅത്തെ ഇസ്ലാമിയെ എങ്ങനെയാണ് ലീഗിന് വലിയ സ്വീകാര്യത വന്നത് എന്നും ലീഗ് അറിയാതെയല്ല യുഡിഎഫ് ജമാ അത്തെ ഇസ്ലാമിയുമായി കോൺഗ്രസ്സ് കൂട്ടുകെട്ട് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ : ‘മതരാഷ്ട്രവാദികളല്ല ജമാഅത്തെ ഇസ്ലാമിയെന്ന് കോൺഗ്രസ്സ് നേതാക്കൾ പറയുന്നു; അഖിലേന്ത്യാ നേതൃത്വത്തിനും ഈ നിലപാടാണോയെന്ന് പ്രിയങ്കാഗാന്ധി വ്യക്തമാക്കണം’; എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന സർക്കാർ കഴിഞ്ഞ ഒമ്പത് വർഷക്കാലം വിവിധ മേഖലകളിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. ക്ഷേമ പെൻഷനായി ബന്ധപ്പെട്ട യുഡിഎഫ് ഉണ്ടാക്കിയ കോലാഹലങ്ങളെല്ലാം ജനങ്ങൾ തന്നെ തള്ളിക്കളഞ്ഞുവെന്നും ക്ഷേമപെൻഷനിൽ ഇനിയും
വർദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. ഇസ്രായേൽ നടത്തുന്നത് നെറികെട്ട അക്രമണമാണെന്നും ഇടതുപക്ഷം എന്നും പലസ്തീനൊപ്പം ആണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News