തെരഞ്ഞെടുപ്പിന്റെ ആവേശം ഇരട്ടിയാക്കി മുന്നിണികളും സ്ഥാനാര്‍ത്ഥികളും

തെരഞ്ഞെടുപ്പിന്റെ ആവേശം ഇരട്ടിയാക്കി മുന്നിണികളും സ്ഥാനാര്‍ത്ഥികളും. മണ്ഡലങ്ങളില്‍ നേരിട്ട് വോട്ടര്‍മാരെ കണ്ടും പ്രധാനപ്പെട്ടവരെ സന്ദര്‍ശിച്ചും കണ്‍വെന്‍ഷന്‍ തിരക്കിലുമാണ് തെക്കന്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികള്‍. കഠിനമായ ചൂടിനെ കൂസാതെയാണ് പ്രചരണം പുരോഗമിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കൃത്യമായ ചാര്‍ട്ട് തയ്യാറാക്കിയുള്ള പ്രചരണത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, തീരദേശ മേഖല എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രചരണം. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് ജനപ്രതിനിധികളുടെ പ്രത്യേക തെരഞ്ഞെടുപ്പ് യോഗവും ചേര്‍ന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ നഗരം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.

ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ്ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള 25000 രൂപ സംസ്ഥാന കര്‍ഷകസംഘം നല്‍കി. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് തുക കൈമാറിയത്. മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളെയും ജോയ് സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. എല്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരന്‍ വാമനപുരം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.

Also Read :മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ മോദിയുടെ റോഡ് ഷോയിൽ ഉൾക്കൊള്ളിക്കാത്ത സംഭവം; മതന്യൂനപക്ഷങ്ങൾക്ക് ബിജെപിയിലുള്ളത് തൊട്ടുകൂടായ്മയെന്ന് എ കെ ബാലൻ

കൊല്ലം മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം മുകേഷ് ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ക്യാമ്പസുകളില്‍ എത്തി യുവാക്കളുടെ വോട്ടുറപ്പിച്ചു. എം ഇ എസ് കോളേജ്, ചാത്തന്നൂര്‍ എസ് എന്‍ കോളേജ്, കൊട്ടിയം എസ് എന്‍ പോളിടെക്‌നിക് എന്നീ ക്യാമ്പസുകളിലാണ് എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ വിവിധ കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു.

പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്ക് റാന്നി മണ്ഡലത്തിലെ വിവധ ഇടങ്ങളിലെ മുഖാ മുഖത്തില്‍ പങ്കെടുത്തു സംവദിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി കണ്‍വെഷന്‍ തിരക്കിലായിരുന്നു. എല്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പന്തളം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News