സംസ്ഥാന വ്യാപക പ്രചാരണത്തിന് എൽഡിഎഫ് റെഡി ;മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഇനി സജ്ജീവമായി രം​ഗത്ത്

ldf cpim

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശക്തി പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന വ്യാപക പര്യടനത്തിന് ഒരുങ്ങുന്നു. തിങ്കളാഴ്ച പത്തനംതിട്ടയിൽ ആരംഭിക്കുന്ന പര്യടനം ഏപ്രിൽ മൂന്നുവരെ നീളും. ഈ കാലയളവിൽ 48 കേന്ദ്രങ്ങളിലായി അദ്ദേഹം പൊതുയോഗങ്ങളിൽ സംസാരിക്കും.

പര്യടനത്തിന്റെ ഭാഗമായി ഓരോ ദിവസവും നാല് കേന്ദ്രങ്ങളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും. 24-ന് ഇടുക്കി, 25ന് കോട്ടയം, 26ന് എറണാകുളം, 27-ന് തൃശൂർ, 28-ന് പാലക്കാട്, 29-ന് മലപ്പുറം, 30-ന് കൊല്ലം, 31-ന് തിരുവനന്തപുരം, ഏപ്രിൽ ഒന്നിന് ആലപ്പുഴ, രണ്ടിന് കോഴിക്കോട്, മൂന്നിന് കണ്ണൂർ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. ഇതിനോടനുബന്ധിച്ച് സിപിഐ എം ദേശീയ-സംസ്ഥാന നേതാക്കളും വിവിധ ജില്ലകളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും. ജനറൽ സെക്രട്ടറി എം എ ബേബി 28-ന് കണ്ണൂരിൽ നിന്ന് പ്രചാരണത്തിന് തുടക്കമിടും. തുടർന്ന് കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ അദ്ദേഹം സംസാരിക്കും.

Also read : ‘യുഡിഎഫ് വർഗീയതയെ പിന്തുണച്ചിട്ട് ഇടതുപക്ഷത്തെ കുറ്റം പറയുന്നു; തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപിക്ക് നൽകാൻ സഹായിച്ചതും കോൺഗ്രസ്’: എ വിജയരാഘവൻ

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ 29-ന് തിരുവനന്തപുരം ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് ആലപ്പുഴ, കൊല്ലം, എറണാകുളം, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും.

മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് 30-ന് തിരുവനന്തപുരം ജില്ലയിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി പര്യടനം തുടരും.

പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് 27-ന് തിരുവനന്തപുരം ജില്ലയിൽ പ്രചാരണത്തിന് തുടക്കം കുറിക്കും. തുടർന്ന് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും.

പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്ണൻ 28-ന് പത്തനംതിട്ടയിൽ നിന്ന് പ്രചാരണ പരിപാടികൾ ആരംഭിക്കും. തുടർന്ന് കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും.

പൊളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്‌ളെ 30-ന് കണ്ണൂരിൽ നിന്ന് പ്രചാരണത്തിന് തുടക്കം കുറിക്കും. തുടർന്ന് കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും.

സിപിഐ എം നേതാവ് സുഭാഷിണി അലി 30-ന് പാലക്കാട് ജില്ലയിലെ പരിപാടികളിൽ പങ്കെടുക്കും. തുടർന്ന് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കാസർകോട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പൊതുയോഗങ്ങളിൽ സംസാരിക്കും.

ഇതോടെ സംസ്ഥാനത്ത് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News