
ഇടതുമുന്നണിയുടെ പ്രകടനപത്രിക കേവലം വാഗ്ദാനങ്ങളല്ല, മറിച്ച് വികസനത്തിന്റെ കൃത്യമായ രേഖയാണ്. 2016-ലെയും 2021-ലെയും വാഗ്ദാനങ്ങൾ 99 ശതമാനവും നടപ്പാക്കിയ ആത്മവിശ്വാസത്തോടെ, 2026-ൽ നൂറ് ശതമാനം ലക്ഷ്യമിട്ടാണ് മുന്നണി നീങ്ങുന്നത്. വാഗ്ദാനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിക്കാൻ ഇതാദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രകടനപത്രിക ദൃശ്യവൽക്കരിക്കുകയാണ്.
പ്രകടനപത്രിക വായിക്കാൻ സമയം കണ്ടെത്താത്തവർക്കും കൃത്യമായ ബോധ്യത്തോടെ വോട്ട് ചെയ്യാനാഗ്രഹിക്കുന്ന പൗരന്മാർക്കും വേണ്ടിയാണ് ഈ നൂതന എ ഐ ദൗത്യം. https://www.ldfmanifesto2026.com എന്ന ലിങ്കിൽ പ്രവേശിച്ചാൽ എൽഡിഎഫ് മാനിഫെസ്റ്റോ എഐ ദൃശ്യവൽകരണത്തോടെ കാണാനാകുന്നതാണ്.
എം വി നികേഷ് കുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഇടതുമുന്നണിയുടെ പ്രകടന പത്രിക വെറും വാക്കല്ല. എന്നാൽ നാട്ടിലെ വർത്തമാനങ്ങൾ അങ്ങനെയല്ല. രാഷ്ട്രീയ പാർട്ടികളെപ്പറ്റി സമീകരിച്ചുള്ള വർത്തമാനങ്ങളാണ് നമ്മളെപ്പോഴും കേൾക്കുന്നത്. ‘രാഷ്ട്രീയമല്ലേ..അങ്ങനെ പലതും പറയും’. ‘തെരഞ്ഞെടുപ്പല്ലേ വായിൽ തോന്നുന്നതല്ലേ കോതയ്ക്ക് പാട്ട്…’ എന്നിങ്ങനെ. എൽ ഡി എഫ് പ്രകടനപത്രികകൾ പത്തുവർഷത്തെ കുതിപ്പിന്റെ ചാലകശക്തിയാണ്. പറഞ്ഞു പറ്റിക്കാനുള്ളതല്ല എൽ ഡി എഫിന് പ്രകടനപത്രിക.2016, 2021 പ്രകടനപത്രികകൾ തൊണ്ണൂറ്റിയൊമ്പത് ശതമാനവും നടപ്പാക്കി. 2026ലെ ലക്ഷ്യം നൂറുശതമാനവും നടപ്പാക്കുക എന്നതുതന്നെ. പറയുന്നത് ചെയ്യും, ചെയ്യാവുന്നതേ പറയൂ..
പ്രകടന പത്രിക ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ദൃശ്യവൽക്കരിക്കാൻ ശ്രമിക്കുകയാണ്. വായിക്കാൻ സമയം കണ്ടെത്താത്തവരിൽ കൂടി പ്രകടന പത്രിക എത്തിക്കാനുള്ള ശ്രമം കൂടിയാണിത്. ഞാൻ വോട്ട് ചെയ്യുന്നത് എന്തിനെന്ന തിരിച്ചറിവ് ഓരോ പൗരനും ഉണ്ടാകണം. അതിനാണീ എ ഐ ദൗത്യം..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

