
നിയമസഭാ തെരഞ്ഞെടുപ്പ് എൽഡിഎഫ് പ്രകടന പത്രികയുടെ പ്രകാശനം നാളെ നിർവഹിക്കും. പ്രതീക്ഷയും സ്വപ്നങ്ങളും നിറയുന്നതാകും എല്ലാത്തവണത്തേയും പോലെ ഇത്തവണത്തേയും എൽഡിഎഫ് പ്രകടന പത്രിക. സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ സി എച് കണാരൻ സ്മാരക മന്ദിരത്തിൽ വച്ച് രാവിലെ പത്ത് മണിക്കാണ് പ്രകാശനം നടക്കുക.
മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെയുള്ള എൽഡിഎഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പകളുടെയെല്ലാം ഭാഗമായി മുന്നോട്ട് വച്ച പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പൂർത്തിയാക്കിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ട് പോയത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികളെല്ലാം പ്രചാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ കാലങ്ങളിൽ പൂർത്തീകരിച്ച വികസ പദ്ധതികൾ ഉൾപ്പെടെ മുൻനിർത്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വോട്ട് അഭ്യർഥിക്കുന്നത്. തങ്ങളുടെ കൂടെ ഉണ്ടായിരുന്ന തങ്ങൾക്ക് ഈ വുകസനങ്ങളെല്ലാം യാഥാർഥ്യമാക്കി നൽകിയ ഇടതുപക്ഷത്തിൻ്റെ കൂടെയായിരിക്കും ഇത്തവണയും ജനങ്ങൾ ഉണ്ടാകുകയെന്ന് വോട്ടർമാരും സ്ഥനാർഥികളും ഒരേ സ്വരത്തിൽ പറയുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


