സമൂഹമാധ്യമങ്ങ​ളിലും പരസ്യങ്ങളിലും ട്രെൻഡായി എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം; മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ…

LDF manifesto

കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ജനങ്ങൾ നെഞ്ചേറ്റിയ പോലെ ഇപ്പോഴിതാ ഇത്തവണത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ വാക്യവും ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. എല്ലാത്തവണത്തേയും പോലെ തന്നെയാണ് ഇത്തവണയും എൽഡിഎഫ് ജനകീയ വാചകമുണ്ടാക്കിയത്. മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ എന്ന വാചകമാണ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

കേരളത്തിലെ ബ്രാൻഡുകളുടെ പരസ്യ വാചകങ്ങളായും നവമാധ്യമ പോസ്റ്റുകളിലെ കാപ്ഷനുകളുമെല്ലാമാണ് ഇപ്പോൾ ജനങ്ങൾ ഈ വാചകങ്ങൾ ഉപയോ​ഗിക്കുന്നത്. നെല്ലറയെന്ന ബ്രാൻഡ് നെല്ലറയല്ലാതെ മറ്റാര്, ഹെൽത്ത് ഇൻഷുറൻസ് ബ്രാൻഡായ മറ്റാരുണ്ട് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസല്ലാതെ എന്ന് തുടങ്ങിയ വാചകങ്ങൾ അവരുടെ പരസ്യ വാചകങ്ങളിൽ ഉപയോ​ഗിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണയുണ്ടായിരുന്ന വാചകങ്ങളും പരസ്യവാചകങ്ങളായി ഉപയോ​ഗിച്ചിട്ടുണ്ട്.

Also read: ‘പ്രതീക്ഷ’ നൽകിയ ജീവിതങ്ങൾ; ‘നേരത്തെ രോഗങ്ങൾ കണ്ടെത്തി കുഞ്ഞുങ്ങളുടെ നല്ല ഭാവി ഉറപ്പാക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്’: മന്ത്രി വീണാ ജോർജ്

കേരളക്കര ഇടതുപക്ഷത്തെ ഏറ്റെടുത്തു എന്നതിൻ്റെ ഉദാഹരണങ്ങളാണ് ഇവയൊക്കെ. എൽഡിഎഫ് അല്ലാതെ മറ്റാരും കേരളത്തെ ചേർത്ത് നിർത്തില്ലെന്ന ധാരണ കൂടിയാണ് ഇതിന് പിന്നിൽ. ഈ വികസനത്തുടർച്ച് തുടരാനും ജനങ്ങളുടെ ജീവിത നിലവാരം ഇനിയും മെച്ചപ്പെടാനും ഇടത് വേണമെന്നാണ് ജനങ്ങൾ ആ​ഗ്ര​ഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News