
ബിര്‍ണാണിയും ശങ്കുവും കേരളത്തില്‍ വൈറലായിട്ട് കുറച്ചായി. പുതിയ അധ്യായന വര്‍ഷം തുടങ്ങിയപ്പോള്‍ അങ്കണവാടിയിലെ ഭക്ഷണ മെനുവില്‍ ബിരിയാണിയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. മുട്ട ബിരിയാണിയും പുലാവുമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ പാലും മുട്ടയും ആഴ്ചയില്‍ മൂന്ന് ദിവസമായി വര്‍ധിപ്പിച്ചു. എന്നും ഉപ്പുമാവ് കഴിച്ചു മടുത്ത കുട്ടികള്‍ക്ക് എന്തുകൊണ്ടും സന്തോഷം നല്‍കുന്ന തീരുമാനമായിരുന്നു ഇത്.
രാഷ്ട്രീയം മാറ്റിവെച്ച എല്ലാവരും ഈ തീരുമാനം ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരാള്‍ക്ക് മാത്രം അത് പിടിച്ചില്ല. തീരുമാനമറിഞ്ഞ് ഉറഞ്ഞുതുള്ളി ഒരു വിഷകല. അതോ അവരും ഒരു ടീച്ചറാണെന്നതാണ് വിചിത്രം. ബിരിയാണിക്ക് പകരം കഞ്ചാവ് ചോദിച്ചാല്‍ കൊടുക്കുമോന്ന്. നല്ലൊരു ഭാഷയില്‍ മറുപടി അര്‍ഹിക്കുന്നില്ലാത്തതുകൊണ്ട് ശശികലാ പരാമര്‍ശം നമുക്കൊഴിവാക്കാം.
ഇടതുപക്ഷസര്‍ക്കാര്‍ കൊണ്ടുവന്ന വികസനങ്ങളെ, നേട്ടങ്ങളെ അഭിമാനത്തോടെ തന്നെയാണ് ഓരോരുത്തരും വര്‍ണിക്കുന്നതും. അതില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങളെന്നതിലുപരി ജനങ്ങളുടെ ആവശ്യങ്ങളാണ് ഫലത്തിലെത്തിക്കുന്നത് എന്നത് നിസ്സാരമായി വ്യക്തമാക്കുന്ന സംഭവം തന്നെയായിരുന്നു ശങ്കുവിന്റെ ബിര്‍ണാണി ആവശ്യം.
ഒരു അംഗനവാടിക്കാരന്റെ ആവശ്യം നിസ്സാരമായി കണ്ട് തള്ളിക്കളയാതെ, അതിലെ കാര്യത്തെ ഗൗരവത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കിയ വീണ ജോര്‍ജ്ജ്. ഇത്തരത്തില്‍ തന്നെയാണ് ഓരോ കാര്യത്തിലും സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്.
Also Read : കോൺഗ്രസ് നേതാക്കൾ ദുർബലന്റെ മുഖത്ത് തുപ്പുന്നു: എ വിജയരാഘവൻ
കുട്ടികളുടെ കാര്യത്തില്‍, വിദ്യാഭ്യാസമേഖലയുടെ കാര്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്കുള്ള കരുതല്‍ ഒന്നുശ്രദ്ധിച്ചുനോക്കൂ. സ്‌കൂളില്‍ കുട്ടികളോട് ഫീസ് ചോദിക്കാന്‍ പാടില്ല, ബോഡി ഷെയ്മിങ് പാടില്ല, പണമില്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയേപ്പോലും പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ല, ഫീസ് വൈകിയാലും സ്‌കൂള്‍ ബസില്‍ കുട്ടികളെ കയറ്റാതിരിക്കരുത് ഇതിനൊക്കെ പുറമേ പഠനത്തിലും കലാകായികപരമായും എത്രയെത്രമാറ്റങ്ങള്‍. ഇത് കുട്ടികളുടെ കാര്യത്തില്‍ മാത്രം.
അഞ്ച് ലക്ഷത്തോളം പേര്‍ക്ക് അന്തിയുറങ്ങാന്‍ വീടുകള്‍ സജ്ജമാക്കിയ ലൈഫ് പദ്ധതി, ബിപിഎൽ കുടുംബങ്ങള്‍ക്ക് ഭൂമി, നൂറുകണക്കിന് പുതിയ റോഡുകള്‍, പുതിയ 100 പാലങ്ങള്‍, റെയില്‍വേ മേല്‍പ്പാലങ്ങള്‍, 45,000 സ്മാര്‍ട്ട് ക്ലാസ് മുറികള്‍. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ അത്യാധുനിക നിലവാരത്തിലുള്ള ചികിത്സാ സൌകര്യങ്ങള്‍. കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കിന്‍ഫ്ര റൈസ് ടെക്നോളജി പാര്‍ക്ക്, കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്ക് എല്ലാ മേറലകളിലും അങ്ങനെ എത്രയേറെ വികസനങ്ങള്‍.
ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ പറ്റിചോദിക്കുമ്പോള്‍ ഉത്തരം പറയാതെ മുങ്ങുന്ന പ്രതിപക്ഷത്തിനും, മറ്റുള്ളവരുടെ കൈയില്‍നിന്ന് പിരിവെടുത്ത് അത് ധനശേഖരം ഉണ്ടാക്കി ഐക്യവേദി എന്നും പറഞ്ഞ് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതൊന്നും അറിയാഞ്ഞിട്ടല്ല. അറിയാതെയെങ്കിലും പറഞ്ഞ് പോകരുതല്ലോ. അതിനുള്ള തത്രപാടാണ് ശശികലയെപ്പോലുള്ളവരെ ഇത്തരം കമന്റുകളിലേയ്ക്ക് എത്തിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

