‘യുഡിഎഫ് ഭരണത്തിലെ ഇരുണ്ട കാലത്തുനിന്നും കേരളത്തെ പുനർ നിർമ്മിക്കാനുള്ള ചരിത്ര ദൗത്യമാണ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്തത്’; മുഖ്യമന്ത്രി

cm pinarayi vijayan

യുഡിഎഫ് ഭരണത്തിലെ ഇരുണ്ട കാലത്തുനിന്നും കേരളത്തെ പുനർ നിർമ്മിക്കാനുള്ള ചരിത്ര ദൗത്യമാണ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി. സാധാരണക്കാർക്കുള്ള എൽഡിഎഫ് സർക്കാരിൻ്റെ കരുതലാണ് ആരോഗ്യ മേഖലയെന്ന് അദ്ദേഹം പറഞ്ഞു. 2016ൽ യുഡിഎഫ് സർക്കാർ ബഡ്ജറ്റിൽ 615 കോടി വകയിരുത്തി. എന്നാർ LDF സർക്കാർ 3000ലധികമാക്കി. ആർദ്രം മിഷൻ ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യ സംവിധാനത്തെ ഉറച്ചുനിർത്തി.

പുതിയ തസ്തികൾ സൃഷ്ടിക്കുകയും മരുന്ന് ക്ഷാമം പൂർണമായി ഇല്ലാതാക്കുകയും ചെയ്തു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. ഗ്രാമീണ മേഖലയിലെ ആശുപത്രികൾ ഒരുഭാഗത്ത് വികസിപ്പിക്കുന്നു അതോടൊപ്പം തന്നെ ജില്ലാ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കുന്നു. മെഡിക്കൽ കോളേജുകളുടെ വികസനത്തിനു വേണ്ടി പ്രത്യേക മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുന്നു.
കോന്നി, ഇടുക്കി, വയനാട് എന്നീ പുതിയ മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: യുഡിഎഫ് കാലം ഇരുണ്ടകാലം: 18 മാസം ക്ഷേമപെൻഷൻ കുടിശ്ശിക, ആരോഗ്യ മേഖല വെന്റിലേറ്ററിൽ; എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

സംസ്ഥാനത്ത് താങ്ങാനാവാത്ത ചികിത്സാ ചെലവ് മുൻപ് ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രി മാത്രം നടത്തിയ ചികിത്സ സർക്കാർ ആശുപത്രിയിൽ നൽകുന്നുണ്ട്.
ഇതിനോടൊപ്പം സർക്കാർ ആശുപത്രിയിൽ 10 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാനായി. ജില്ലാ ആശുപത്രിയിൽ മുൻപ് കാത്തു ലാബുകൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ എല്ലാ ജില്ല ആശുപത്രികളിലും കാത്തു ലാബുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആർദ്രം മിഷൻ പൊതുജനാരോഗ്യ സംവിധാനത്തെ ഉടച്ചുവാർത്തു. മരുന്നു ക്ഷാമം പൂർണമായും ഇല്ലാതാക്കുകയും സർക്കാർ ആശുപത്രികളെ കൂടുതൽ രോഗി സൗഹൃദമാക്കി മാറ്റുകയും ചെയ്തു. 770 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആർദ്രം മിഷന്റെ കീഴിൽ ഇന്ന് സംസ്ഥാനത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News