‘പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ കൈപിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാർ’; കെ എൻ ബാലഗോപാൽ

പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ കൈപിടിച്ചുയർത്തിയത് എൽഡിഎഫ് സർക്കാർ മാത്രമാണെന്ന് കെ എൻ ബാലഗോപാൽ. ഇപ്പോൾ ഗൾഫ് സംഘർഷത്തിൽ കേരളത്തിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെ നേരിടാൻ എൽഡിഎഫിനെ പോലെ കെട്ടുറപ്പുള്ള സർക്കാർ അധികാരത്തിൽ എത്തണമെന്ന് അദ്ദേഹം പറഞ്ഞു. വോട്ടും വാക്കും എന്ന തെരഞ്ഞെടുപ്പ് സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രളയകാലങ്ങളിൽ കേരള ജനതയെ ചേർത്ത് പിടിച്ചത് എൽഡിഎഫ് സർക്കാരിന്റെ മാതൃകയാണ്. ദുരന്തനിവാരണ പ്രശ്നങ്ങൾക്ക് കേന്ദ്രം അനുവദിച്ച പണം കേരളം ഏറ്റെടുക്കാതെ ഇരുന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘കേരളത്തിൽ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്, ബിജെപിക്കെതിരെ കെ സി വേണുഗോപാൽ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല’; ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

അതേസമയം, കൊട്ടാരക്കരയിൽ ചർച്ച ചെയ്യുന്നത് രാഷ്ട്രീയവുo വികസനവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എതിർത്ത രാഷ്ട്രീയത്തെ തള്ളി കളഞ്ഞുകൊണ്ട് സ്വന്തം താല്പര്യത്തിന് വേണ്ടി പോയത് ചർച്ച ചെയ്യുന്നതായിരിക്കും. അയിഷ പോറ്റിയെയും അദ്ദേഹം വിമർശിച്ചു. യു ഡി എഫിൽ പോയത് സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടിയെന്നും കൊല്ല൦ കോർപ്പറേഷനിൽ അധികാരം കിട്ടാൻ ബിജെപിയുമായി കോൺഗ്രസ് ഡീൽ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കെസി വേണുഗോപാലിൻ്റെ ഡീൽ ആരോപണത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ശ്വാസം മുട്ടൽ വരുമ്പോൾ ഉണ്ടാക്കുന്ന പ്രശ്‌നമാണിത്. സമുദായങ്ങൾക്ക് ഇടയിൽ ആശങ്ക ഉണ്ടാക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്. ഡീലിൻ്റെ കാര്യം കൃത്യമായി അറിയുന്നത് വി ഡി സതീശനും കൂട്ടർക്കുമാണ്. കൊല്ല൦ കോർപ്പറേഷനിൽ അധികാരം കിട്ടാൻ ബിജെപിയുമായി കോൺഗ്രസ് ഡീൽ ഉണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News