
സംസ്ഥാനത്ത് 59,830 വനഭൂമി പട്ടയം കൂടി വിതരണം ചെയ്യാനുള്ള ചരിത്ര നടപടിയുമായി എൽഡിഎഫ് സർക്കാർ. ഇതുസംബന്ധിച്ച റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഈ മാസം തുടങ്ങും. ഇതോടെ സ്വന്തം ഭൂമിയുടെ അവകാശം എന്ന പതിറ്റാണ്ടുകളായുള്ള മലയോര ജനതയുടെ സ്വപ്നമാണ് എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കുന്നത്.
മുപ്പത്തിരണ്ട് വർഷത്തിനു ശേഷമാണ് സംസ്ഥാനത്ത് പുതിയ വനഭൂമി പട്ടയത്തിന് അപേക്ഷ സ്വീകരിക്കാനും വിതരണത്തിനും നടപടിയായിരിക്കുന്നത്. ഇതിന്റെ ഭാഗമായി 59,830 വനഭൂമി പട്ടയം കൂടി വിതരണം ചെയ്യാനുള്ള ചരിത്ര നടപടിക്കാണ് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നത്. 1993ലെ പുതിയ ചട്ട പ്രകാരം 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ കുടിയേറിയവരുടെ പട്ടയത്തിനുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമായിരുന്നില്ല. കേന്ദ്രത്തിൽ സംസ്ഥാന സർക്കാർ നടത്തിയ നിരന്തര ഇടപെടൽ വഴി കേരളത്തിലെ മലയോര മേഖലയിൽ പട്ടയത്തിന് അപേക്ഷ സ്വീകരിക്കുന്നതിനും സംയുക്ത പരിശോധന നടത്തുന്നതിനും കേന്ദ്ര സർക്കാർ അനുമതിയായി. ഇതോടെ സ്വന്തം ഭൂമിയുടെ അവകാശമെന്ന പതിറ്റാണ്ടുകളായുള്ള മലയോര ജനതയുടെ സ്വപ്നമാണ് എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കുന്നത്.
Also read: കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷവാർത്ത; ഒറ്റത്തവണയായി ശമ്പള വിതരണം ആരംഭിച്ചു
1993ന് മുമ്പ് ലഭിച്ച അപേക്ഷകളിൽ സംയുക്ത പരിശോധനയ്ക്കുശേഷം കേന്ദ്രാനുമതി ലഭിച്ച ഭൂമികളിൽ വനഭൂമി പട്ടയം വിതരണം ചെയ്‌തിട്ടുണ്ട്. എന്നാൽ കുടിയേറ്റക്കാരുടെ ബന്ധുക്കളുടെയും ഭൂമി കൈമാറ്റം ചെയ്തവരുടെയും പുതിയ അപേക്ഷ കൾ കെട്ടിക്കിട ക്കുകയാണ്. ഈ പ്രശ്നപരിഹാര ത്തിന് സംസ്ഥാന സർക്കാർ നിരന്തരം ശ്രമിച്ചിരുന്നു. മന്ത്രിമാരായ കെ രാജനും എ കെ ശശീന്ദ്രനും ഉദ്യോഗസ്ഥരും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ്, സഹമന്ത്രി അശ്വിനി കുമാർ ചൗബേ എന്നിവരുമായി ഡൽഹിയിൽ കൂ ടിക്കാഴ്ച നടത്തി. തുടർന്നാണ് പട്ടയം നൽകാനും സംയുക്ത പരിശോധന നടത്താനും കേരളത്തിന് പ്രത്യേക അനുമതി ലഭിച്ചത്. പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധന ഈ മാസം ആരംഭിക്കും. പരിശോധനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർ എ ഗീത, പ്രിൻസിപ്പൽ സിസിഎഫ് രാജേഷ് രവീന്ദ്രൻ എന്നിവർ അംഗങ്ങളായ പ്രത്യേക സമിതിയെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

