പത്ത് കൊല്ലം മുൻപ് യുഡിഎഫ് മന്ത്രിസഭായോഗങ്ങളില്‍ ‘തീവെട്ടിക്കൊള്ള’ തീരുമാനങ്ങൾ; എൽഡിഎഫ് സർക്കാർ മന്ത്രിസഭയുടെ അവസാന ഘട്ടത്തിലും കൈക്കൊണ്ടത് നിർണായക തീരുമാനങ്ങൾ

ASSEMBLY

അവസാന കാലയളവിലും ജനങ്ങൾക്കുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച വരുത്താതെ എൽഡിഎഫ് സർക്കാർ. മന്ത്രിസഭയുടെ അവസാന ഘട്ടത്തിലും നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനുമുള്ള നിർണായക തീരുമാനങ്ങളാണ് സർക്കാർ കൈകൊണ്ടത്. എന്നാൽ, 10 വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് നിയമങ്ങളും ചട്ടങ്ങളും കാറ്റിൽപ്പറത്തി അവസാന നാളുകളിലും തീവെട്ടിക്കൊള്ളയാണ് നടത്തിയത്.

മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്ന നാളുകളിലും നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനുമുള്ള നിർണായക തീരുമാനങ്ങളാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്. 10,115 പേർക്ക് കൂടി 2000 രൂപ കർഷക പെൻഷൻ, 1857 അധ്യാപക അധിക തസ്തിക, പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി തുടങ്ങി നിർണായക തീരുമാനങ്ങൾ ഈ സർക്കാരിൻ്റെതാണ്. പട്ടയഭൂമി ജീവനോപാധിയാക്കി മറ്റു തരത്തിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകുന്ന ചട്ടങ്ങൾ മലയോര മേഖലയ്ക്ക് ഏറെ ആശ്വാസമാകും.

ക്ഷേമ പെൻഷൻ ഉൾപ്പെടെ തടസ്സം കൂടാതെ നൽകി. വന്യജീവി ആക്രമണങ്ങളില്‍ മരണപ്പെടുന്നവരുടെ ആശ്രിതർക്കുള്ള ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 14 ലക്ഷം രൂപയാക്കി ഉയർത്തി. കൽപ്പറ്റ ടൗൺഷിപ്പ്, പള്ളിവാസൽ വിപുലീകരണ പദ്ധതി, പെരുമ്പളം പാലം എന്നിങ്ങനെ നാടിന്റെ അഭിമാന പദ്ധതികളും അവസാനഘട്ടത്തിൽ പൂർത്തിയാക്കാനായി. പ്രതിപക്ഷത്തിന് പോലും വിമർശിക്കാൻ കഴിയാത്ത പദ്ധതികളാണ് ഈ സർക്കാർ പൂർത്തിയാക്കിയത്. എന്നാൽ പത്ത് വർഷം മുമ്പ് യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഉമ്മൻചാണ്ടി സർക്കാർ ചെയ്തത് ഇതൊന്നും ആയിരുന്നില്ല. മന്ത്രിസഭായോഗങ്ങളില്‍ എടുത്ത തീരുമാനങ്ങളിൽ ഭൂരിഭാഗവും ഭൂമാഫിയകൾക്ക് തീറെഴുതുന്ന തീരുമാനങ്ങളും ഉത്തരവുകളുമാണ്. ഇന്നത്തെ പ്രതിപക്ഷ നേതാവ് തന്നെ യുഡിഎഫ് സർക്കാർ പരാജയമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ALSO READ: ‘പി വി അൻവറിന് ഏകാധിപത്യപരമായ നിലപാട്; തൃണമൂലുമായുളള ബന്ധം ഉപേക്ഷിച്ചു, എൽഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും’; തൃണമുൽ കോൺഗ്രസ് യൂത്ത് കോർഡിനേറ്റർ സഹീദ് റൂമി

അനധികൃത നീക്കങ്ങളായിരുന്നു അന്നത്തെ സർക്കർ ചെയ്തിരുന്നത്. 2500 ഏക്കറോളം ഭൂമി ഭൂമാഫിയയ്ക്ക് പതിച്ചുനൽകി. റവന്യൂ വകുപ്പിൽ നിലംനികത്തല്‍ ക്രമപ്പെടുത്തൽ അടക്കമുള്ള ഇരുനൂറിലേറെ ഫയലുകള്‍ക്ക് അംഗീകാരം നല്‍കി. നിയമവിരുദ്ധതയെ എതിർത്ത മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അവധിയെടുത്ത് മാറിനില്‍ക്കുന്ന സ്ഥിതിയുണ്ടായി. പിഎസ്‍സിക്ക് വിട്ട തസ്തികകളിൽ പോലും താൽകാലികക്കാരെ കൂട്ടത്തോടെ നിയമിച്ചു. 54,000 അനധികൃത നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള ശുപാർശ മന്ത്രിസഭാ യോഗത്തിൽ എത്തി. മാനദണ്ഡങ്ങൾ ലംഘിച്ച് ഇഷ്ടക്കാർക്ക് ക്വാറി ലൈസൻസ് നൽകി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പിടിച്ചെടുത്ത 112 ഏക്കർ സർക്കാർ ഭൂമി വിവാദ സന്യാസി സന്തോഷ് മാധവന് നൽകിയ റവന്യു മന്ത്രി അടൂർ പ്രകാശിനെതിരെ വിജിലൻസ് അന്വേഷണവുമുണ്ടായി. ഭരണനഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ യുഡിഎഫ് സര്‍ക്കാര്‍ അവസാനനാളുകൾ പെരുംകൊള്ളയുടേതാക്കി മാറ്റി. ഇതെല്ലാം അവസാനിപ്പിച്ച പത്ത് കൊല്ലത്തെ മികച്ച ഭരണം കാഴ്ച വെച്ചാണ് ഇടതുപക്ഷം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News