‘എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ വ്യാജപ്രചരണങ്ങള്‍ക്ക് പാലക്കാടിന്റെ മണ്ണിലും സ്ഥാനമില്ല’; നാം വിജയിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി

pinarayi-vijayan-ldf-palakkad

എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്ക് പാലക്കാടിന്റെ മണ്ണിലും മനസ്സിലും സ്ഥാനമില്ലെന്ന ഉറച്ച പ്രഖ്യാപനമായിരുന്നു കോട്ട മൈതാനത്ത് നടന്ന എല്‍ ഡി എഫ് ബഹുജന റാലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം സൃഷ്ടിക്കാനുള്ള നമ്മുടെ മുന്നേറ്റത്തിന് വിഘാതം സൃഷ്ടിക്കുന്ന ശക്തികള്‍ക്ക് ഇതൊരു വലിയ താക്കീതാണ്. നാം വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

Read Also: യുഡിഎഫ് ശ്രമിച്ചത് നാടിനെ തകർക്കാൻ, ജനങ്ങളുടെ പ്രതീക്ഷകൾ യാഥാർത്ഥ്യമാക്കിയത് ഇടതുസർക്കാർ: മുഖ്യമന്ത്രി

എല്‍ ഡി എഫ് സര്‍ക്കാര്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കിയതെന്ന് റാലി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി കേരളത്തെ ഞെരുക്കികൊണ്ടിരിക്കുകയാണ്. കേരളത്തിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കാതെ ബി ജെ പിക്കൊപ്പമാണ് യു ഡി എഫ് നിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പാലക്കാട് എൽ ഡി എഫ് റാലി സംഘടിപ്പിച്ചത്. അരലക്ഷത്തോളം പേര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News