പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് എൽഡിഎഫ് സർക്കാരിന്റെ ക്രിസ്‌മസ്-പുതുവത്സര സമ്മാനം

മൂന്നുവർഷമായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവബത്തയായി 2000 രൂപ വീതം അനുവദിച്ചു. നവകേരള സദസ്സിനോടനുബന്ധിച്ച് വണ്ടിപ്പെരിയാറിൽ നടന്ന പീരുമേട് നിയോജകമണ്ഡലത്തിലെ പരിപാടിയിൽ നൽകിയ നിവേദനം പരിഗണിച്ചാണ് ഈ തീരുമാനം. ഇടുക്കി ജില്ലയിലെ സിപിഐ എം, സിഐടിയു നേതാക്കളുടെ വ്യക്തമായ ഇടപെടലുകളെ തുടർന്നുമാണ് ഉടനടി നടപടി. ആനുകൂല്യം ലഭിക്കുന്നത് 2,268 തൊഴിലാളികൾക്കാണ്. 45.36 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.

ALSO READ: പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ്: ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

എക്‌സ്‌ഗ്രേഷ്യ ധനസഹായം അനുവദിക്കണമെന്ന് കെപിഎൽഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ, സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി എസ് രാജൻ എന്നിവർ തൊഴിൽ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എച്ച്ഇഇഎ(സിഐടിയു)യും പീരുമേട് ടീ കമ്പനി, കോട്ടമല, ബോണാമി എസ്റ്റേറ്റ് എന്നിവിടങ്ങളിലെ തൊഴിലാളികളും ആവശ്യമുന്നയിച്ച് നവകേരള സദസ്സിൽ നിവേദനം നൽകി. ലേബർ കമീഷണറുടെ കത്ത് കൂടി പരിഗണിച്ച് തൊഴിൽ വകുപ്പ് തുക അനുവദിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News