‘നടക്കില്ല എന്ന് കരുതിയ നാഷണൽ ഹൈവേ യാഥാർഥ്യമാക്കാൻ എൽഡിഎഫിനായി’: മുഖ്യമന്ത്രി

നടക്കില്ല എന്ന് കരുതിയ നാഷണൽ ഹൈവേ യാഥാർഥ്യമാക്കാൻ എൽഡിഎഫിനായി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ ഡി എഫ് സർക്കാർ നാലാം വാർഷികം പൂർത്തിയായി കഴിഞ്ഞു. 2016 മുതലുള്ള എൽ ഡി എഫ് ഭരണം പത്താം വർഷത്തിലേക്ക് കടക്കുന്നു. എല്ലാ മേഖലയിലുള്ള നാടിൻ്റെ വലിയ പുരോഗതി കാണാനാകും എന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 ൽ യുഡിഎഫ് അധികാരത്തിൽ തുടർന്നിരുന്നെന്നിൽ സംസ്ഥാനത്ത് ഈ മാറ്റം ഉണ്ടാകുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

Also read: കോവിഡ്: ജില്ലകള്‍ നിരീക്ഷണം ശക്തമാക്കണം: മന്ത്രി വീണാ ജോര്‍ജ്

‘പൊതു വിദ്യാഭാസ രംഗത്ത് വലിയ മാറ്റമുണ്ടായി. ആരോഗ്യരംഗത്ത് വലിയ പുരോഗതി ഉണ്ടായി. കോവിഡിനെ നാം അതിജീവിച്ചു. യുഡിഫ് ആണ് ഭരിച്ചിരുന്നെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടുമായിരുന്നു. എൽഡിഎഫ് സർക്കാർ ആയതു കൊണ്ടാണ് നമുക്ക് അതിജീവിക്കാനായത്. 2016ൽ നാഷണൽ ഹൈവേ അതോറിട്ടി നാടുവിട്ടു പോയിരുന്നു.

നിർഭാഗ്യകരമായ സമീപനമാണ് യു ഡി എഫ് സർക്കാർ അന്ന് സ്വീകരിച്ചത്. നാഷണൽ ഹൈവേയ്ക്ക് സ്ഥലം ഏറ്റെടുക്കാൻ 5600 കോടി രൂപ സംസ്ഥാനം ചിലവഴിക്കേണ്ടി വന്നു. നടപ്പിലാക്കിയതിൽ ചില പ്രശ്നങ്ങൾ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടായി. അത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയായി പ്രചരിക്കാനുള്ള ശ്രമം. ഈ പ്രചരണം ബിജെപിയും യുഡിഎഫും ഒരുപോലെയാണ് നടത്തുന്നത്. എന്ത് പരിഹാസ്യമായ അവസ്ഥയാണിത്’- പിണറായി വിജയൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News