വലിയങ്ങാടി ദുരന്തം രാഷ്ട്രീയവത്കരണം: UDF–BJP സഖ്യത്തിനെതിരെ കോഴിക്കോട് ബീച്ചിൽ LDF ബഹുജനകൂട്ടായ്മ സംഘടിപ്പിച്ചു

UDF BJP alliance allegation

കോഴിക്കോട് വലിയങ്ങാടി ദുരന്തം യുഡിഎഫ് – ബിജെപി അവിശുദ്ധ സഖ്യം രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ LDF ബഹജനകൂട്ടായ്മ സംഘടിപ്പിച്ചു. ഒരേ തൂവൽ പക്ഷികളെ പോലെയാണ് UDF ഉം BJP യും പ്രവർത്തിക്കുന്നതെന്നും, തെരഞ്ഞെടുപ്പിന്റെ കാലമായതിനാൽ കെട്ടിവച്ച നുണകൾ വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുകയാണെന്നും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കൊണ്ട് CPIM കോഴിക്കോട് ജില്ലാ സെക്രട്ടറി M മെഹബൂബ് പറഞ്ഞു.

Also read: അതിർത്തിയിൽ രൂക്ഷമായി പാക്- അഫ്​ഗാൻ സംഘർഷം; കാബൂളിലും ബോംബാക്രമണം

കോഴിക്കോട് വലിയങ്ങാടിയിൽ നാലു പേർ മരണപ്പെട്ട സംഭവം, രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന യുഡിഎഫ് – ബിജെപി സഖ്യത്തിനെതിരെയാണ് ഇടതുപക്ഷ ജനാധിപത്യം മുന്നണി, കോഴിക്കോട് ബീച്ചിൽ വെച്ച് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്. ദാരുണമായ ഈ സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി കോഴിക്കോട് കോർപ്പറേഷൻ ഭരണാധികാരികൾക്കെതിരെ യുഡിഎഫ് – BJP നടത്തുന്ന സമരാഭാസം ജനങ്ങൾ തിരിച്ചറിയണമെന്നും, പല ഘട്ടങ്ങളിലും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിക്കുന്ന നടപടിക്ക് തുരങ്കം വച്ചത് യുഡിഎഫ് – ബിജെപി അവിശുദ്ധ സഖ്യമാണെന്നും M മെഹബൂബ് ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

Also read: മന്ത്രി വീണാ ജോർജിന്റെ പൊതുപരിപാടികൾ മാർച്ച് രണ്ട് വരെ മാറ്റിവച്ചു; പത്തനംതിട്ടയിലെ വീട്ടിൽ വിശ്രമത്തിൽ

പാളയം പച്ചക്കറി മാർക്കറ്റ് പുതിയ സ്ഥലത്തേയ്ക്ക് മാറ്റുന്ന നടപടികൾ, തൊഴിലാളികളെ ഇളക്കിവിട്ട് ഇല്ലാതെ ആക്കിയത് യുഡിഎഫ് – ബിജെപി സഖ്യമാണ്. ഈ സഖ്യമാണ് മരണപ്പെട്ടവർക്ക് വേണ്ടി ഇപ്പോൾ മുതലക്കണ്ണീർ ഒഴുകുന്നത്. കൂട്ടായ്മയിൽ ജില്ലയിലെ LDF നേതാക്കളായ അഹമ്മദ് ദേവർകോവിൽ, മുസാഫിർ അഹമ്മദ്, അഡ്വ സൂര്യനാരായണൻ, C P ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News