യുഡിഎഫിന്റെ പൂജ്യങ്ങളില്‍ നിന്ന് കേരളത്തിന്റെ ആരോഗ്യമേഖലയെ എല്‍ഡിഎഫ് മികച്ചതാക്കി; മനസിലാക്കാന്‍ ഒരു കമ്മീഷന്‍ വച്ച് പഠിക്കുന്നത് നല്ലത്; മന്ത്രി വീണാ ജോര്‍ജ്

veena-george fakenews manorama

കേരളത്തിന്റെ ആരോഗ്യമേഖലക്ക് നേരെ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. യുഡിഎഫിന്റെ പൂജ്യങ്ങളില്‍ നിന്നും മോശം ആരോഗ്യസൂചികയില്‍ നിന്നും കേരളത്തിന്റെ ആരോഗ്യ മേഖലയെ എങ്ങനെ എല്‍ഡിഎഫ് മികച്ചതാക്കിയെന്ന് മനസിലാക്കാന്‍ ഒരു കമ്മീഷന്‍ വച്ച് പഠിക്കുന്നത് നല്ലതാണെന്ന് മന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ആരോഗ്യമേഖലയില്‍ എല്‍ഡിഎഫ് വന്നതിനു ശേഷമുള്ള മാറ്റങ്ങള്‍ കണക്കുകള്‍ സഹിതമാണ് മന്ത്രി ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം-

യുഡിഫിന്‍റെ പൂജ്യങ്ങളില്‍

നിന്നും മോശം ആരോഗ്യ സൂചകങ്ങളിൽ നിന്നും

കേരളത്തിന്‍റെ ആരോഗ്യ മേഖലയെ എൽ ഡി എഫ് എങ്ങനെ മികച്ചതാക്കിയെന്ന് മനസിലാക്കാന്‍ ഒരു കമ്മീഷന്‍ വച്ച് പഠിക്കുന്നത് നല്ലതാണ്.

LDF , UDF കാലത്തെ ചില വസ്തുതകൾ നമുക്ക് ഒന്ന് പരിശോധിക്കാം .

മാതൃമരണ നിരക്ക് ( ഒരു ലക്ഷം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ മരിക്കുന്ന അമ്മമാരുടെ എണ്ണം)

2015-16 – 43

2024-25 – 19

ശിശു മരണനിരക്ക് (ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ ഒരു വയസ്സിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം )

2015-16 – 12

2024-25 – 6

നവജാതശിശു മരണനിരക്ക് (1000 കുഞ്ഞുങ്ങൾ ജനിക്കുമ്പോഴുള്ള കണക്കെടുക്കുമ്പോൾ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം )

2015-16 – 6

2024-25 – 4

സൗജന്യ ചികിത്സാ പദ്ധതി

യുഡിഎഫ് -ഒരു വര്‍ഷം 30,000 (per family)

എല്‍ഡിഎഫ് -ഒരു വര്‍ഷം,5 ലക്ഷം(per family)

ഒരു വര്‍ഷം സൗജന്യ ചികിത്സയ്ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് ശരാശരി എത്ര രൂപ?

എല്‍ഡിഎഫ്

2024-25 1498.5 കോടി

2021-22ല്‍ 1424.46 കോടി

2022-23ല്‍ 1478.38 കോടി

യുഡിഎഫ്

2011-12ല്‍ 139 കോടി

2012-13ല്‍ 181 കോടി

2013-14ല്‍ 108.49 കോടി

2014-15ല്‍ 121 കോടി

2015-16ല്‍ 114 കോടി

സൗജന്യ ചികിത്സാ പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍

എല്‍ഡിഎഫ്—- 42.5 ലക്ഷം

(2024-25)

യുഡിഎഫ്. 28.01 ലക്ഷം

ചികിത്സാ ചെലവില്‍ യുഡിഎഫ് കാലത്ത് നിന്ന് 60 ശതമാനം കുറവുണ്ടായി എന്ന് എന്‍എസ്എസ്ഒ (National Sample Survey report)സര്‍വേ റിപ്പോര്‍ട്ട്.

കുടുംബത്തിന്റെ ചികിത്സാ ചെലവ് NSSO സര്‍വേ റിപ്പോര്‍ട്ട് 2016 പ്രകാരം:

ഗ്രാമീണ മേഖല- 17,054,

നഗര മേഖല 23,123

കുടുംബത്തിന്റെ ചികിത്സാ ചെലവ് NSSO സര്‍വേ റിപ്പോര്‍ട്ട് 2024 പ്രകാരം:

ഗ്രാമീണ മേഖല- 10,929,

നഗര മേഖല 13,140

കരള്‍ മാറ്റിവയ്ക്കല്‍

യുഡിഎഫ് —0

എല്‍ഡിഎഫ് —2022ല്‍ ആരംഭിച്ച് 10 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി. വിജയകരമായി മുന്നോട്ട്

ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ്

യുഡിഎഫ് – 0

എല്‍ഡിഎഫ് – 12

ഡയാലിസിസ്

ആരോഗ്യ വകുപ്പിന് (ഡിഎച്ച്എസ്) കീഴിലുള്ള ആശുപത്രികളുടെ എണ്ണം

യുഡിഎഫ് – 8

എല്‍.ഡി.എഫ്. – 107

(2025 ഡിസംബര്‍ ആകുമ്പോള്‍ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യാഥാർഥ്യമാകും)

· കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

യുഡിഎഫ് – 0

എല്‍ഡിഫ് 885

· ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍

2015-16 – 0

2024-25– 5416

നഗര ജനകീയ ആരോഗ്യ കേന്ദ്രം

2015-16—0

2024–25—-380

ഇഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയ സ്ഥാപനങ്ങളുടെ എണ്ണം

2015-16 — 0

2024-25 —762

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം

2015-16 — 8.3 കോടി

2024-25 — 13.5 കോടി

കേരളത്തിന്റെ ആരോഗ്യ രംഗം തകര്‍ന്നു എന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ആസൂത്രിതമായ ശ്രമം നടത്തുകയാണ്. ഈ വസ്തുതകളില്‍ നിന്ന് യാഥാര്‍ത്ഥ്യം മനസിലാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News