‘എൽ ഡി എഫ് കേരളത്തെ വികസനത്തിലേക്ക് നയിക്കുന്നു’: ഡോ ജോൺ ബ്രിട്ടാസ് എം പി

jhon brittas mp

എൽ ഡി എഫ് കേരളത്തെ വികസനത്തിലേക്ക് നയിക്കുന്നുവെന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി. ലോകത്തിന് മാതൃകയാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ സ്ഫുടം ചെയ്തെടുത്ത ഒരു സംസ്ഥാനത്തെ പിന്നിലേക്ക് ചവിട്ടി താഴ്ത്തുമൊ എന്ന ആശങ്കയാണ് എൻ ഡി എ സഖ്യത്തിന്റെ പരസ്യം കാണുമ്പോൾ തോന്നുന്നത് എന്നും അദ്ദേഹം കൊല്ലത്ത് മീറ്റ് ദി പ്രസ്സ് പരിപാടിയിൽ പറഞ്ഞു.

Also read: പിണറായി വിജയൻ കുനിഞ്ഞത് സ്നേഹത്തിന് മുന്നിൽ; വിഡി സതീശൻ കുനിഞ്ഞത് വിദ്വേഷത്തിന് മുന്നിൽ, കുരുന്നിൻ്റെ ഉമ്മ സ്വീകരിച്ച് മുഖ്യമന്ത്രി അപ്പൂപ്പൻ

തെരഞ്ഞെടുപ്പിൽ ചർച്ചയാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത് 10 വർഷത്തെ മാറ്റം. പക്ഷെ എതിരാളികളായ രണ്ട് മുന്നണികളും ആഗ്രഹിക്കുന്നത് വികസനം ചർച്ച ആകരുതെന്നാണ്. പ്രതിപക്ഷം നുണകളാണ് പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് സംസ്ഥാനങ്ങളിൽ കാണാത്ത മതസൗഹാർദ്ദവും സാഹോദര്യവുമാണ് ഈ സാമൂഹ്യ മൂലധനം എന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എയുടെ പ്രചരണ പരസ്യങ്ങൾ കേരളത്തെ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളുടെ സാമൂഹ്യ തലത്തിലേക്ക് ചവിട്ടി താഴ്ത്തുമോ എന്ന ആശങ്കയാണ് ഉയർത്തുന്നത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ജ്വാലകൾ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങൾക്കും പിന്നോക്കക്കാർക്കും തലയുയർത്തി നിൽക്കാൻ കഴിയാത്ത സാഹചര്യം കേരളത്തിലേക്ക് പറിച്ചു നടാനാണോ ബിജെപി ശ്രമിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News