ഇടതിൻ്റെ കൈപ്പമം​ഗലം; ഇനിയും കുതിക്കും തുടരും

ldf

തൃശൂര്‍ ജില്ലയില്‍ ഇടതുപക്ഷത്തിന്റെ ശക്തി കേന്ദങ്ങളില്‍ ഒന്നായ മണ്ഡലമാണ് കൈപ്പമംഗലം. 2011 ലെ രൂപീകരണ കാലം മുതല്‍ ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ച മണ്ഡലം, ഇത്തവണ നിലനിര്‍ത്താന്‍ എല്‍ഡിഎഫില്‍ നിന്ന് സിപിഐ നേതാവായ കെ കെ വത്സരാജാണ് എത്തുന്നത്.

കൊടുങ്ങല്ലൂര്‍ താലൂക്കിലെ എടവിലങ്ങ്, എടത്തിരുത്തി, എറിയാട്, മതിലകം, പെരിഞ്ഞനം, ശ്രീനാരായണ പുരം തുടങ്ങിയ ഗ്രാമപഞ്ചായത്തുകള്‍ അടങ്ങുന്നതാണ് കൈപ്പമംഗലം മണ്ഡലം. 2011 ല്‍ വി എസ് സുനില്‍കുമാറും, തുടര്‍ന്ന് 2016 ലും 2021 ലും ഇ ടി ടൈസണ്‍ മാസറ്ററുമാണ് മണ്ഡലം നയിച്ചത്. ഇത്തവണത്തെ സാരഥി സിപിഐ ജില്ലാ നേതൃത്വത്തിന്റെ ചുമതല വഹിച്ചിരുന്ന കെ കെ വത്സരാജ്, വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തുന്നത്.

Also read: ആവേശമായി ക്യാപ്റ്റൻ്റെ ധർമടത്തെ പര്യടനങ്ങൾ

നിരവധി വര്‍ഷത്തെ പ്രവര്‍ത്തി പരിചയം കൊണ്ട് ജനങ്ങള്‍ക്കിടയില്‍ സമുന്നതനായ നേതാവാണ് വത്സരാജ്. കേരളത്തിലുടനീളം എൽഡിഎഫ് സ്ഥാനാർഥികൾ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനായി ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കഴിഞ്ഞ കാലങ്ങളിൽ നടപ്പിലാക്കിയ വികസന ജനക്ഷേമ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഇടതുപക്ഷത്തിൻ്റെ സ്ഥാനാർഥികൾ ജനങ്ങൾക്കിടയിലേക്കിറങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News