ഒപ്പം നടക്കാം; കാഞ്ഞങ്ങാട് നഗരത്തിലൂടെ നാടിനെത്തൊട്ടറിഞ്ഞ് ഗോവിന്ദൻ പള്ളിക്കാപ്പിൽ

govidndhan pallikkappil ldf

കാഞ്ഞങ്ങാട് മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിൽ യുവാക്കൾക്കൊപ്പം ന​ഗരത്തിലൂടെ നടത്തിയ പ്രഭാത നടത്തം ശ്രദ്ധേയമായി. എല്‍ ഡി വൈ എഫ് കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഒപ്പം നടക്കാം” എന്ന ക്യാമ്പയിൻ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

Also read : പാലക്കാട് കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതി; കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പ്രശോഭിനെ സസ്പെൻഡ് ചെയ്തു, യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും

നാടിന്റെ വികസനത്തെക്കുറിച്ചുള്ള ചർച്ചകളോടെ സംഘടിപ്പിച്ച ഈ പ്രഭാത നടത്തത്തിൽ യുവാക്കൾ സ്ഥാനാർത്ഥിക്ക് പിന്തുണയുമായി അണിനിരന്നു. പരിപാടിയിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻയും പങ്കെടുത്തു. നോർത്ത് കോട്ടച്ചേരിയിൽ ആരംഭിച്ച പ്രഭാത നടത്തം നഗരം ചുറ്റി ബസ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. നഗരത്തിലെ പ്രധാന റോഡുകളിലൂടെ നടന്ന ഇവർ, ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയും നാടിന്റെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ചയിലേർപ്പെടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News