
മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ ബൂത്തില്‍ എല്‍ഡിഎഫിന് ലീഡ്. പോത്തുകല്‍ പഞ്ചായത്തിലെ ബുത്ത് 126 ല്‍ എം സ്വരാജ് 65 വോട്ടുകള്‍ക്ക് ലീഡ് ചെയ്തു
മുന്‍ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ലീഡ് ചെയ്ത ബൂത്താണിത്. ഡിസിസി പ്രസിഡന്റ് വി.എസ് ജോയിയുടെ ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജ് ലീഡ് ചെയ്തതത് കോണ്‍ഗ്രസിനകത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. പോത്തുകല്‍ പഞ്ചായത്തിലെ 126ാം നമ്പര്‍ ബൂത്തിലാണ് എല്‍ഡിഎഫിന് ലീഡ് ലഭിച്ചത്.275 വോട്ടുകള്‍ സ്വരാജിന് ലഭിച്ചപ്പോള്‍ 210 വോട്ടുകള്‍ മാത്രമാണ് ആര്യാടന്‍ ഷൗക്കത്തിന് ലഭിച്ചത്. 65 വോട്ടുകളുടെ ലീഡ്.കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിന് നല്ല ലീഡ് നല്‍കിയിരുന്ന ബൂത്താണിത്.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ലിമെന്റ് 141 വോട്ടുകളുടെ ലീഡുണ്ടായിരുന്നു.
ALSO READ: ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ ആക്രമണം
2021 നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫി നായിരുന്നു ലീഡ്.തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഡിസിസി പ്രസിഡന്റിന്റെ ബൂത്തില്‍ പിറകില്‍ പോയത് വിജയത്തിനിടയിലും കോണ്‍ഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. നേരത്തെ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയ ഘട്ടത്തില്‍ ജോയിയുടെ അനുയായികള്‍ക്ക് വലിയ പ്രതിഷേധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്നെ അനുകൂലിക്കുന്നവരും ഷൗക്കത്തിനെതിരായ നിലപാട് സ്വീകരിചിരുന്നു.2021ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രകാശിന്റെ വീട്ടില്‍ ആര്യാടന്‍ ഷൗക്കത്ത് പോകാത്തതും മണ്ഡലത്തില്‍ സജീവ ചര്‍ച്ചയായിരുന്നു. ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തിയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെ വോട്ട് മാറ്റിചെയ്തുവെന്നാണ് വിലയിരുത്തല്‍. ഡിസിസി പ്രസിഡന്റ് ജോയിയുടെ ബൂത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിറകില്‍ പോയത് വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കാനാണ് സാധ്യത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here