
ഉമ്മൻചാണ്ടിയുടെ പേരിൽ ജന്മനാടായ പുതുപ്പള്ളിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിച്ചത് ഇടതുപക്ഷം. അദ്ദേഹത്തിൻറെ പേരിൽ അറിയപ്പെടുന്ന റോഡ് പണി കഴിച്ചതും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയും സർക്കാരും ചേർന്ന്. ബജറ്റിൽ ഉമ്മൻചാണ്ടിക്ക് സ്മാരകം പ്രഖ്യാപിച്ചില്ലെന്ന പരാതി ഉയരുമ്പോഴാണ് എൽ ഡി എഫ് ഭരണ സമിതി നടത്തിയ കാര്യങ്ങൾ ചർച്ചയാകുന്നത്.
അടുത്തകാലത്ത് അന്തരിച്ച സിനിമാതാരം. സലിംകുമാറിന്റെ പേരിൽ ബജറ്റിൽ സ്മാരകം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയുടെ പേരിൽ ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായില്ല. ഇക്കാര്യത്തിൽ ഉമ്മച്ചാണ്ടിയുടെ കുടുംബം കടുത്ത അതൃപ്തിയിലുമാണ്. അതിനിടയിലാണ് ഉമ്മച്ചാണ്ടിയുടെ പേരിൽ ജന്മനാടായ പുതുപ്പള്ളിയിൽ എൽ ഡി എഫ് പണി കഴിച്ച മിനി സിവിൽ സ്റ്റേഷൻ ചർച്ചയാകുന്നത്. പുതുപ്പള്ളി പഞ്ചായത്തിലെ പ്രധാന റോഡും ഉമ്മൻചാണ്ടിയുടെ നാമധേയത്തിലാണ് അറിയപ്പെടുന്നത്.
Also read: കാപട്യത്തിൻ്റെ രാജാവായി മുഖ്യമന്ത്രി മാറി: പി രാജീവ്
ഈ രണ്ട് പദ്ധതികൾക്കും തുക അനുവദിച്ചത്, കഴിഞ്ഞ സർക്കാരും എൽഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുമാണ്. സർക്കാർ സഹായമില്ലെങ്കിലും ഉമ്മൻചാണ്ടിക്കായി സ്മാരകം പണി കഴിക്കുമെന്നാണ് പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ നിലപാട്. ചാണ്ടി ഉമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു കുടുംബം. ഇതിനു പിന്നാലെ ബജറ്റിലും ബോധപൂർവമായ അവഗണന ഉണ്ടായെന്ന നിലപാടാണ് കുടുംബത്തിലുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

