ഇതൊന്നും സ്വപ്നമല്ല യാഥാർഥ്യം; കേരളത്തിൽ വികസനത്തിൻ്റെ പുതിയ വാതിലുകൾ തുറന്നിടുന്ന പദ്ധതികളുമായി എൽഡിഎഫ് പ്രകടന പത്രിക

LDF manifesto

കേരളത്തിൽ വികസനത്തിൻ്റെ പുതിയ വാതിലുകൾ തുറന്നിടുന്ന നിരവധി പദ്ധതികളാണ് പ്രകടന പത്രികയിലുള്ളത്. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ നടപ്പിലാക്കും. അതിവേഗ റെയിൽ പാതക്ക് വേണ്ടിയുളള പരിശ്രമങ്ങൾ തുടരും. 5 വർഷത്തിനുള്ളിൽ ദേശീയ ജലപാതയുടെ നിർമ്മാണം പൂർത്തികരിച്ച് ഗതാഗത യോഗ്യമാക്കും. കണ്ണൂർ വിമാനത്താവളത്തിന് ഇൻ്റർനാഷണൽ പോർട്ട് ഓഫ് കോൾ പദവി ഉറപ്പ് വരുത്തും. ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലെത്തിക്കും.

കെ. എസ്.ആർ.ടി.സി പ്രവർത്തന ലാഭത്തിലാക്കും. പവർകട്ടില്ലാത്ത കാലം തുടരുമെന്നും പ്രകടന പത്രിക ഉറപ്പ് നൽകുന്നുണ്ട്. 2031 ആകുമ്പോഴേക്കും അഞ്ച് കോടി ആഭ്യന്തര ടൂറിസ്ററുകളെയും 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെയും കേരളത്തിലേക്ക് ആകർഷിക്കും. ആധുനിക വൽക്കരണം വൈവിധ്യ വൽക്കരണം, പ്രൊഫഷണലൈസേഷൻ എന്നിവയിലൂടെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കും. കയർ,കശുവണ്ടി,കൈത്തറി,പനമ്പ് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണത്തിനും വൈവിധ്യ വൽക്കരണത്തിനും പദ്ധതികൾ തയ്യാറാക്കും.

Also read: ജനങ്ങൾക്കിതൊക്കെ അറിയുന്ന കാര്യങ്ങളാണ് യുഡിഎഫേ…; ചർച്ചയായി പ്രകടന പത്രികകൾ


റബ്ബറിൻ്റെ താങ്ങുവില 300 രൂപയായി വർദ്ധിപിക്കും. നെല്ലിൻ്റെ താങ്ങു വില 35 രൂപയായും നാളികേരത്തിൻ്റെത് 45 രൂപയായും വർദ്ധിപ്പിക്കുമെന്നും പ്രകടനപത്രിക പറയുന്നു. കേന്ദ്രം എയിംസ് അനുവദിച്ചില്ലെങ്കിൽ അതിനെക്കാൾ മികച്ച മെഡിക്കൽ ഗവേഷണ ആശുപത്രി ജനകീയ വിഭവ സമാഹരണത്തോടെ സ്ഥാപിക്കും.കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് പരിധിയിയില്ലാത്ത ചികിൽസാ ആനുകൂല്യങ്ങൾ ലഭ്യമാക്കും. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും. പോക്സോ കോടതികളുടെ എണ്ണം വർദ്ധിപ്പിക്കും.അങ്കണവാടികൾ സ്മാർട്ടാക്കും. റേഷൻ കടകളെ കെ സ്റ്റോറുകളാക്കി മാറ്റും. സപ്ലൈകോ വഴി 13 അവശ്യ വസ്തുക്കളുടെ സബ്‌സിഡി നിരക്കിലുള്ള വിതരണം തുടരുമെന്നും എൽഡിഎഫ് പ്രഖ്യാപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News