
നിലമ്പൂർ: വഴിക്കടവ് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച പശ്ചാത്തലത്തിൽ വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ എൽ ഡി എഫ് നേതൃത്വത്തിൽ വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

ഈ മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ച യു ഡി എഫിനെ തന്നെ ഇത് തിരിഞ്ഞു കുത്തുകയാണെന്നും ഇതിനെ പലരും വനം വന്യജീവി പ്രശ്നം ആയി ചിത്രീകരിക്കാൻ ആദ്യഘട്ടത്തിൽ ശ്രമിച്ചുവെന്നും വിജയരാഘവൻ പറഞ്ഞു. എന്നാൽ അതേ സമയം കൃഷിക്കും മറ്റും നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള ഒരു സംവിധാനം നാട്ടിൽ ഉണ്ടായിട്ടും അത് നടപ്പിലാക്കാത്തത് വഴിക്കടവ് പഞ്ചായത്ത് ഭരണസമിതിയുടെ കഴിവുകേടാണ്. പന്നി വേട്ടക്കാർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന പ്രവർത്തനമാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Also Read: പാർട്ടി പതാകയും ചിഹ്നവും ദുരുപയോഗം ചെയ്യുന്നു; പി വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കെ.രാധാകൃഷ്ണൻ എം.പി, സത്യൻ മൊകേരി, ആലിസ് മാത്യു, എം. എം വർഗ്ഗീസ്, വി പി സാനു, ഇ ജയൻ, T M സിദ്ധിഖ്, അനസ് തുടങ്ങിയവർ സംസാരിച്ചു. ജംഷീർ കെ അധ്യക്ഷത വഹിച്ചു. എം ടി അലി സ്വാഗതവും പി ടി ഉഷ നന്ദിയും പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

