
കോട്ടയം കിടങ്ങൂര്‍ പഞ്ചായത്തില്‍ യു ഡി എഫ്- ബി ജെ പി കൂട്ടുകെട്ട് പൊളിച്ച് എല്‍ ഡി എഫ്. പഞ്ചായത്തില്‍ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. യു ഡി എഫ് അംഗം തോമസ് മാളിയേക്കലിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. യു ഡി എഫ്- ബി ജെ പി പിന്തുണയിലാണ് യു ഡി എഫ് അംഗം തോമസ് മാളിയേക്കല്‍ പ്രസിഡന്റായത്.
ബി ജെ പി ഒന്നര വര്‍ഷം മുമ്പ് പുറത്താക്കിയ ഒമ്പതാം വാര്‍ഡ് അംഗം പി ജി വിജയന്‍ എൽ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തു. അതിനിടെ, കിടങ്ങൂര്‍ പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് രാജിവച്ചു. ബി ജെ പി ടിക്കറ്റില്‍ വിജയിച്ച രശ്മി രാജേഷാണ് രാജിവെച്ചത്. ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റിന് എതിരെ അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ ഇരിക്കുമ്പോഴാണ് രാജി.
ഇതോടെ യു ഡി എഫ്- ബി ജെ പി കൂട്ടുകെട്ട് പൂർണമായും പൊളിക്കാനായി. യു ഡി എഫ് സ്ഥാനാര്‍ഥികളായി മത്സരിച്ച് ജയിച്ച കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ ബി ജെ പിയോടൊപ്പം ചേര്‍ന്ന് ഭരണം പിടിച്ചെടുക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here