
കരുവന്നൂർ സഹകരണ ബാങ്ക് തെരെത്തെടുപ്പിൽ ഇടത് തേരോട്ടം. 13 സീറ്റുകളിലേയ്ക്കും LDF വിജയിച്ചു. ബിജെപിയും കോൺഗ്രസും നടത്തിയ കുപ്രചാരണങ്ങൾക്കെതിരെയുള്ള തിരിച്ചടിയാണ് LDFൻ്റെ വിജയമെന്ന് നേതാക്കൾ പറഞ്ഞു. 1733 വോട്ടുകളുടെ ആധികാരികതയോടെയാണ് ഇടതുപക്ഷം വിജയം.
പത്തുവർഷങ്ങൾക്ക് ശേഷമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ തെരഞ്ഞെടുപ്പ് നടന്നത്. ബാങ്കിലെ ചില ഉദ്യോഗസ്ഥർ നടത്തിയ സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് അന്നത്തെ ഇടതുപക്ഷ ഭരണസമിതിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും വ്യാപകമായിട്ടുള്ള കുപ്രചരണങ്ങളാണ് കോൺഗ്രസും ബിജെപിയും അഴിച്ചുവിട്ടത്. വലതുപക്ഷ മാധ്യമങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് സഹകരണ മേഖലയെ ഒന്നടങ്കം തകർക്കാനാണ് ഇവർ ശ്രമിച്ചത്. എന്നാൽ ഈ കുപ്രചരണങ്ങളെയെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുന്നു.
3039 വോട്ടുകളാണ് ആകെ പോൾ ചെയ്തത്, ഇതിൽ 1733 വോട്ട് നേടിക്കൊണ്ടാണ് ഇടതുപക്ഷം വിജയിച്ചത്.. മറ്റത്തൂർ മോഡലിൽ ബിജെപിയെ പിന്തുണയ്ക്കുന്നതിന് വേണ്ടി കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ബിജെപി കോൺഗ്രസ് കൂട്ടുക്കെട്ടിന് ഏറ്റ തിരിച്ചടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. വിജയിച്ച 11 എൽഡിഎഫ് അംഗങ്ങളെയും CPIM ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് നടത്തിയ ഘോഷയാത്ര മാപ്രാണം സെന്ററിൽ സമാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

