പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം, പ്രതിഷേധ മാര്‍ച്ച് നടത്തി എല്‍ഡിഎഫ്

കോണ്‍ഗ്രസ് നേതൃത്വത്തില്‍ പുല്‍പ്പള്ളി സഹകരണ ബാങ്കില്‍ നടത്തിയ വായ്പാ തട്ടിപ്പിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.

ആത്മഹത്യചെയ്ത രാജേന്ദ്രന്‍ നായരുടെ കടബാധ്യത ബാങ്ക് ഏറ്റെടുക്കുക, കുടുംബത്തിലെ ഒരംഗത്തിന് ബാങ്കില്‍ ജോലിനല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം.മാര്‍ച്ച് സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന അഴിമതിയില്‍ കെപിസിസി നേതൃത്വം നിശബ്ദമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ സമരം തുടരുമെന്നും പി ഗഗാറിന്‍ പറഞ്ഞു.

Also Read : ടിക്ക് ടോക്കിന് പകരം വന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ‘ചിങ്കാരി’യില്‍ കൂട്ടപ്പിരിച്ചുവിടല്‍

വായ്പ തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെ കെ അബ്രഹാമും മുന്‍സെക്രട്ടറി രമാദേവിയും ജയിലിലാണ്. മുഖ്യ ആസൂത്രകരില്‍ ഒരാളായ സേവാദള്‍ ജില്ലാ വൈസ് ചെയര്‍മ്മാന്‍ സജീവന്‍ കൊല്ലപ്പള്ളി ഉള്‍പ്പെടെയുള്ള മറ്റുപ്രതികള്‍ ഒളിവിലാണ്. മരണത്തിന് ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന രാജേന്ദ്രന്‍ നായരുടെ ആത്മഹത്യ കുറിപ്പ് അന്വേഷണത്തിനിടെ ലഭിച്ചിരുന്നു.

കഴിഞ്ഞയാഴ്ച വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലും കെ കെ എബ്രഹാമും ബാങ്ക് ഡയറക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടുന്ന 10 പ്രതികളാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here