പുതുപ്പള്ളിയില്‍ യു ഡി എഫിന്‍റെ ഏത് പ്രാദേശിക നേതാവുമായും ചര്‍ച്ചയ്ക്ക് എൽ ഡി എഫ് തയ്യാർ; മന്ത്രി വി എൻ വാസവൻ

യു ഡി എഫിന്‍റെ ഏത് പ്രാദേശിക നേതാവുമായും പുതുപ്പള്ളിയില്‍ വികസന ചര്‍ച്ചയ്ക്ക് എൽ ഡി എഫ് തയ്യാർ എന്ന് മന്ത്രി വി എൻ വാസവൻ.ഫേസ്ബുക്കിലെയാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്. പുതുപ്പള്ളിയിൽ യു ഡി എഫിന്റെ ഏത്‌ പ്രാദേശിക നേതാവുമായും പഞ്ചായത്ത്‌ അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച്‌ ചർച്ചയ്‌ക്ക്‌ എൽ ഡി എഫ് തയ്യാറാണ് എന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി മാത്രമേ പ്രതിപക്ഷ നേതാവ്‌ വികസനം ചർച്ചചെയ്യൂവെന്നാണ്‌ പറയുന്നത്‌. ഇത്‌ ഒളിച്ചോട്ടമാണെന്നും മന്ത്രി പറഞ്ഞു.ഞായർ വൈകിട്ട്‌ നാലിന്‌ പുതുപ്പളളി കവലയിൽ നടക്കുന്ന വികസന സന്ദേശ സദസ്‌ മുൻമന്ത്രി തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യുമെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

also read: അത്തച്ചമയ ഘോഷയാത്രയുടെ മതനിരപേക്ഷ സ്വഭാവമാണ് ഏറ്റവും വലിയ പ്രത്യേകത; മുഖ്യമന്ത്രി

മന്ത്രി വി എൻ വാസവന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

യു.ഡി.എഫിന്റെ ഏത് പ്രാദേശികനേതാവുമായും പുതുപ്പള്ളിയില് വികസന ചര്ച്ചയ്ക്ക് എൽ.ഡി.എഫ് തയ്യാർ.
പുതുപ്പള്ളിയിൽ യു.ഡി.എഫിന്റെ ഏത്‌ പ്രാദേശിക നേതാവുമായും പഞ്ചായത്ത്‌ അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച്‌ ചർച്ചയ്‌ക്ക്‌ എൽ.ഡി.എഫ് തയ്യാറാണ്. ഞങ്ങൾക്ക് പൊതുപ്രവർത്തന രംഗത്തുള്ളവർ എല്ലാവരും ഒരുപോലെയാണ്‌. അതിൽ പ്രതിപക്ഷ നേതാവ്‌ പറയും പോലെ ഒന്ന്‌, രണ്ട്‌, മൂന്ന്‌ തരക്കാരൊന്നുമില്ല. എല്ലാവരും സമന്മാരാണ്‌. അതാണ്‌ ജനാധിപത്യം. മുഖ്യമന്ത്രിയുമായി മാത്രമേ പ്രതിപക്ഷ നേതാവ്‌ വികസനം ചർച്ചചെയ്യൂവെന്നാണ്‌ പറയുന്നത്‌. ഇത്‌ ഒളിച്ചോട്ടമാണ്‌. എന്തായാലും പുതുപ്പള്ളിയിൽ എൽ.ഡി.എഫ് വികസന ചർച്ച സംഘടിപ്പിക്കും. മന്ത്രിമാരടക്കം സംവാദങ്ങളിൽ പങ്കെടുക്കും.
ഞായർ വൈകിട്ട്‌ നാലിന്‌ പുതുപ്പളളി കവലയിൽ വികസന സന്ദേശ സദസ്‌ മുൻമന്ത്രി തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മുഖഛായ മാറിയ സെന്റ്‌ ജോർജസ്‌ എച്ച്‌സിൽനിന്ന്‌ വികസന സന്ദേശയാത്രയും നടത്തും. 23, 25, 26 തീയതികളിൽ പ്രാദേശിക വികസന സന്ദേശ സദസ്സുകളും നടത്തും. ഇതിൽ മന്ത്രിമാർ പങ്കെടുക്കും. 22 ന്‌ പാമ്പാടിയിൽ വനിതാ അസംബ്ലിയും സംഘടിപ്പിച്ചിട്ടുണ്ട്‌. മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ സുഭാഷിണി അലി രാവിലെ പത്തിന്‌ ഉദ്‌ഘാടനം ചെയ്യും. 24, 30, ഒന്ന്‌ തീയതികളിലായി മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തിൽ വിവിധ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News