
കെ. ബാബുവിനെ ചുറ്റിപ്പറ്റി വലതുപക്ഷ മാധ്യമങ്ങൾ പടച്ചുവിട്ട നുണക്കഥകൾക്ക് പൊളിച്ച് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു രംഗത്ത്. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻ വിജയം നേടുമെന്നും മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോൺഗ്രസിനുള്ളിലെ രൂക്ഷമായ സ്ഥാനാർഥി ദാരിദ്ര്യവും ആഭ്യന്തര കലഹങ്ങളും മൂടിവെക്കാനാണ് മാധ്യമങ്ങളെ കൂട്ടുപിടിച്ച് ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഐഎം നേതാവ് കെ. ബാബു പാർട്ടിയുമായി ഇടഞ്ഞെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. മകന്റെ അഡ്മിഷൻ സംബന്ധമായ കാര്യങ്ങൾക്കായി പാർട്ടി അനുമതിയോടെ ബാംഗ്ലൂരിൽ പോയതാണ് അദ്ദേഹം എന്ന് ഇ.എൻ. സുരേഷ് ബാബു വ്യക്തമാക്കി. നെന്മാറ നിയമസഭാ മണ്ഡലത്തിൽ തനിക്ക് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധമുണ്ടെന്ന വാർത്തകൾ തള്ളിക്കൊണ്ട് കെ. ബാബുവും രംഗത്തെത്തി. തനിക്ക് സിപിഐഎം ആണ് എല്ലാമെന്നും പാർട്ടിയില്ലാതെ ജീവിതമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO RAED : ജി സുധാകരന് കോൺഗ്രസ് പിന്തുണ; കെപിസിസി ജനറൽ സെക്രട്ടറി എം ജെ ജോബ് രാജിവെച്ചു
മകന്റെ അഡ്മിഷൻ ആവശ്യങ്ങൾക്കായി ബാംഗ്ലൂരിലേക്ക് പോയത് പാർട്ടിയുടെ മുൻകൂർ അനുമതിയോടെയാണെന്നും, എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അപ്രതീക്ഷിതമായി വന്നതിനാലാണ് താൻ അവിടെ തുടരേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മറ്റന്നാൾ തിരിച്ചെത്തിയ ശേഷം നെന്മാറയിലെ ഇടത് സ്ഥാനാർത്ഥി കെ. പ്രേമന്റെ വിജയത്തിനായി സജീവമായി പ്രചാരണ രംഗത്തിറങ്ങുമെന്നും ബാബു അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

