ഉന്നത വിദ്യാഭ്യാസ മേഖലയെ അപഹസിക്കാനും തകർക്കാനും തുനിഞ്ഞിറങ്ങിയവർക്കേറ്റ കനത്ത തിരിച്ചടി; ഗവർണറെയും മാധ്യമങ്ങളെയും വിമർശിച്ച് കെകെ രാഗേഷ്

കേരള ഗവർണറെയും ഒരു വിഭാഗം മാധ്യമങ്ങളെയും പരോക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സമിതി അംഗവും കർഷക സംഘം നേതാവുമായ കെ.കെ. രാഗേഷ്.ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അപഹസിക്കാനും തകർക്കാനും തുനിഞ്ഞിറങ്ങിയവർക്കേറ്റ കനത്ത തിരിച്ചടി മായ് എൻഐആർഎഫ് റിപ്പോർട്ടിലെ കേരളത്തിലെ കോളജുകളുടെ മികച്ച പ്രകടനം എന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

Also Read: അയർലൻഡിലെത്തിയ ഹണി റോസിനൊപ്പം സെല്‍ഫിയെടുത്ത് മന്ത്രി; ചിത്രങ്ങൾ വൈറലാകുന്നു

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തുന്നതെന്നും രാഗേഷ് ചൂണ്ടിക്കാട്ടി. വിജ്ഞാന സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ ലോക നിലവാരത്തിലേക്കുയർത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞദിവസം പുറത്തുവന്നഎൻഐആർഎഫ് റിപ്പോർട്ടിൽ കേരളത്തിലെ കോളജുകളുടെ മികച്ച പ്രകടനം അതാണ് കാണിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also read: നിങ്ങൾക്കും വേണ്ടേ കെ ഫോൺ ? കണക്ഷൻ എടുക്കാൻ അറിയേണ്ടതെല്ലാം

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം സമാനതകളില്ലാത്ത മുന്നേറ്റമാണ് നടത്തുന്നത്. വിജ്ഞാന സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ ലോക നിലവാരത്തിലേക്കുയർത്തുകയാണ്.
കഴിഞ്ഞദിവസം പുറത്തുവന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക്‌ (എൻഐആർഎഫ്) റിപ്പോർട്ടിൽ കേരളത്തിലെ കോളജുകളുടെ മികച്ച പ്രകടനം അതാണ് കാണിക്കുന്നത്.

കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്‌ പുറത്തിറക്കിയ എൻഐആർഎഫ് റിപ്പോർട്ടിൽ രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ കേരളത്തിലെ 14 കോളജുകളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം സർക്കാർ കോളേജുകളാണ്‌. ആദ്യ നൂറിൽ ഇടം പിടിച്ച കോളജുകളുടെ എണ്ണത്തിൽ തമിഴ്നാടിനുപിന്നിൽ രണ്ടാമതാണ് കേരളം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്ര, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ഒരു കോളേജുപോലും എൻഐആർഎഫ് പട്ടികയിൽ ഇടംപിടിക്കാത്തപ്പോഴാണ് കേരളത്തിലെ കോളജുകൾ മികച്ച നേട്ടം കൊയ്തത്.

എൻഐആർഎഫ് ലിസ്റ്റിലെ ആദ്യ 200ൽ കേരളത്തിലെ 42 കോളജുകളാണ് ഇടംപിടിച്ചിട്ടുള്ളത്. അതായത് ഏറ്റവും മികച്ച 200 കോളജുകളിൽ നാലിൽ ഒന്നും കേരളത്തിൽ നിന്നുതന്നെ. സർവ്വകലാശാലകളുടെ റാങ്കിങ്ങിൽ 24-ാം സ്ഥാനത്തെത്തിയ കേരള സർവകലാശാലയുടേതും മികച്ച പ്രകടനമാണ്. നാക് എ പ്ലസ് പ്ലസ് നേട്ടത്തിനു പുറമെയാണ് കേരള സർവ്വകലാശാലയുടെ ഈ നേട്ടം.

അധ്യാപനം, അടിസ്ഥാന സൗകര്യം, ഗവേഷണം, തൊഴിലധിഷ്ഠിത പരിശീലനം, ബിരുദധാരികളുടെ എണ്ണം, ഭിന്നശേഷി-സ്ത്രീ സൗഹൃദ വിദ്യാഭ്യാസം തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്‌ എൻഐആർഎഫ് റാങ്കിങ് പട്ടിക തയ്യാറാക്കിയത്. ഒരു വിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ അപഹസിക്കാനും തകർക്കാനും തുനിഞ്ഞിറങ്ങിയവർക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് എൻഐആർഎഫ് റിപ്പോർട്ടിലെ കേരളത്തിലെ കോളജുകളുടെ മികച്ച പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe