രാജ്ഭവനു മുന്നിലെ എൽ ഡി എഫ്‌ സത്യഗ്രഹം ഇന്ന്; ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും

കേരളത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളിൽ നിന്ന്‌ കേന്ദ്ര സർക്കാർ പിന്മാറണമെന്ന ആവശ്യവുമായി എൽ ഡി എഫ്‌ നേതൃത്വത്തിൽ ഇന്ന് രാജ്ഭവനുമുന്നിൽ സത്യഗ്രഹം നടക്കും. പകൽ 10 മുതൽ 1 മണിവരെയാണ് സമരം നടക്കുക.

ALSO READ:ക്രിയാത്മകമായ വിദ്യാഭാസത്തിലൂടെ ലഹരിയെ ഉന്മൂലനം ചെയ്യാം: എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐപിഎസ്

എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ ആണ് അധ്യക്ഷനാകുക. എൽ ഡി എഫ് സംസ്ഥാന, -ജില്ലാ നേതാക്കൾ സത്യഗ്രഹത്തിൽ പങ്കെടുക്കും.

കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളിൽ നിന്ന്‌ കേന്ദ്രസർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സത്യഗ്രഹം നടക്കുക.

ALSO READ:നമ്മളിൽ പലർക്കും അറിയാത്ത പുതിയ കാര്യങ്ങൾ അദ്ദേഹം സഭയിൽ അവതരിപ്പിക്കുമായിരുന്നു; മന്ത്രി പി രാജീവിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി പീയുഷ്‌ ഗോയൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here